ETV Bharat / briefs

പരിശീലന ക്യാമ്പ് വേണ്ടെന്ന് വച്ചു; ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം നല്‍കി ബിസിസിഐ - ബിസിസിഐ

യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്

പരിശീലന ക്യാമ്പ് വേണ്ടെന്ന് വച്ചു; ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം നല്‍കി ബിസിസിഐ
author img

By

Published : May 19, 2019, 3:14 PM IST

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ടീമിലേക്ക് തെരഞ്ഞെടുത്ത ഇന്ത്യൻ താരങ്ങൾക്ക് ഉപദേശം നല്‍കി ബിസിസിഐ. ഐപിഎല്ലിന് ശേഷം പരിശീലനത്തില്‍ നിന്ന് വിശ്രമമെടുക്കാൻ ടീം അംഗങ്ങൾക്ക് അനുവാദം നല്‍കിയ മാനേജ്മെന്‍റ്, തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാനും, നല്ല മനസോടെ തിരിച്ചെത്താനുമാണ് താരങ്ങൾക്ക് നല്‍കിയ ഉപദേശം.

ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെല്ലാം മുന്നൊരുക്കങ്ങളുടെ ഭാഗമായി പരിശീലന മത്സരങ്ങൾ കളിക്കുകയാണ്. എന്നാല്‍ ഇന്ത്യൻ ടീം യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ലോകകപ്പിനായി ഇന്ത്യ യാത്ര തിരിക്കുന്നതിന് മുമ്പ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്‍ കളിച്ച് താരങ്ങൾ ക്ഷീണിതരായതിനാല്‍ ക്യാമ്പ് ബിസിസിഐ വേണ്ടെന്ന് വെക്കുകയായിരുന്നു. നായകൻ വിരാട് കോലി ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗിലാണ്. ഉപനായകൻ രോഹിത് ശർമ്മ കുടുംബത്തോടൊപ്പം മാലദ്വീപിലും സ്പിന്നർ യൂസ്വേന്ദ്ര ചാഹല്‍ ഗോവയിലുമാണ് അവധി ആഘോഷിക്കുന്നത്.

ഇന്ത്യൻ ടീം പരിശീലന ക്യാമ്പില്ലാതെ ലോകകപ്പിന് പോകുന്നതിനെതിരെ പലയിടത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു. ഏറെ കൊട്ടിയാഘോഷിച്ച യോ-യോ ടെസ്റ്റും താരങ്ങൾക്കായി സംഘടിപ്പിച്ചില്ല. എന്നാല്‍ വിമർശനങ്ങളെയെല്ലാം ബിസിസിഐ തള്ളികളഞ്ഞു. താരങ്ങളെ ലോകകപ്പിനായി മാനസികമായി സജ്ജരാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം.

Intro:Body:

പരിശീലന ക്യാമ്പ് വേണ്ടെന്ന് വച്ചു; ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം നല്‍കി ബിസിസിഐ

യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത് 

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ടീമിലേക്ക് തെരഞ്ഞെടുത്ത ഇന്ത്യൻ താരങ്ങൾക്ക് ഉപദേശം നല്‍കി ബിസിസിഐ. ഐപിഎല്ലിന് ശേഷം പരിശീലനത്തില്‍ നിന്ന് വിശ്രമമെടുക്കാൻ ടീം അംഗങ്ങൾക്ക് അനുവാദം നല്‍കിയ മാനേജ്മെന്‍റ്, തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാനും, നല്ല മനസോടെ തിരിച്ചെത്താനുമാണ് താരങ്ങൾക്ക് നല്‍കിയ ഉപദേശം. 

ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെല്ലാം മുന്നൊരുക്കങ്ങളുടെ ഭാഗമായി പരിശീലന മത്സരങ്ങൾ കളിക്കുകയാണ്. എന്നാല്‍ ഇന്ത്യൻ ടീം യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ലോകകപ്പിനായി ഇന്ത്യ യാത്ര തിരിക്കുന്നതിന് മുമ്പ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്‍ കളിച്ച് താരങ്ങൾ ക്ഷീണിതരാണെന്നതിനാല്‍ ക്യാമ്പ് ബിസിസിഐ വേണ്ടെന്ന് വെക്കുകയായിരുന്നു. നായകൻ വിരാട് കോലി ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗിലാണ്. ഉപനായകൻ രോഹിത് ശർമ്മ കുടുംബത്തോടൊപ്പം മാലദ്വീപിലും സ്പിന്നർ യൂസ്വേന്ദ്ര ചാഹല്‍ ഗോവയിലുമാണ് അവധി ആഘോഷിക്കുന്നത്. 

ഇന്ത്യൻ ടീം പരിശീലന ക്യാമ്പില്ലാതെ ലോകകപ്പിന് പോകുന്നതിനെതിരെ പലയിടത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു. ഏറെ കൊട്ടിയാഘോഷിച്ച യോ-യോ ടെസ്റ്റും താരങ്ങൾക്കായി സംഘടിപ്പിച്ചില്ല. എന്നാല്‍ വിമർശനങ്ങളെയെല്ലാം ബിസിസിഐ  തള്ളികളഞ്ഞു. താരങ്ങളെ ലോകകപ്പിനായി മാനസികമായി സജ്ജരാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.