ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയെ ഇന്ന് ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ കോടതിയില്‍ ഹാജരാക്കും . നീരവിനെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ സമർപ്പിച്ച രേഖകൾ കോടതി ഇന്ന് പരിശോധിക്കും. നീരവിന്‍റെ ജാമ്യാപേക്ഷ മൂന്ന് തവണ തളളിയിരുന്നു. വിജയ് മല്യക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ക്ലയര്‍ മോണ്ട്ഗോമെറിയാണ് നീരവിന് വേണ്ടിയും വാദിക്കുന്നത്. കേസില്‍ ഇന്ത്യക്ക് വേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ഹാജരാകും. ഇന്ത്യ സമര്‍പ്പിക്കുന്ന തെളിവുകളുടെ നിലവാരം കേസിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ലണ്ടനിലെ വാണ്ട്സ് വര്‍ത്ത് ജയിലിലാണ് ഇപ്പോള്‍ നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടി കടന്നുകളഞ്ഞ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.
നീരവ് മോദിയുടെ കേസ് പരിഗണനയ്ക്ക്; ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ തീരുമാനം ഇന്ന്
നീരവിനെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ സമർപ്പിച്ച രേഖകൾ കോടതി ഇന്ന് പരിശോധിക്കും.
ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയെ ഇന്ന് ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ കോടതിയില്‍ ഹാജരാക്കും . നീരവിനെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ സമർപ്പിച്ച രേഖകൾ കോടതി ഇന്ന് പരിശോധിക്കും. നീരവിന്‍റെ ജാമ്യാപേക്ഷ മൂന്ന് തവണ തളളിയിരുന്നു. വിജയ് മല്യക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ക്ലയര്‍ മോണ്ട്ഗോമെറിയാണ് നീരവിന് വേണ്ടിയും വാദിക്കുന്നത്. കേസില്‍ ഇന്ത്യക്ക് വേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ഹാജരാകും. ഇന്ത്യ സമര്‍പ്പിക്കുന്ന തെളിവുകളുടെ നിലവാരം കേസിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ലണ്ടനിലെ വാണ്ട്സ് വര്‍ത്ത് ജയിലിലാണ് ഇപ്പോള്‍ നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടി കടന്നുകളഞ്ഞ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.
വയ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നിരവ് മോദിയെ ഇന്ത്യക്ക് കൈമാറണം എന്ന കേസ് ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ കോടതി ഇന്ന് പരിഗണിക്കും.
നിരവിന്‍റെ ജാമ്യാപേക്ഷ നേരത്തേ മൂന്ന് തവണ തളളിയിരുന്നു. നിരവിനെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ സമർപ്പിച്ച രേഖകൾ കോടതി ഇന്ന് പരിശോധിക്കും.
Conclusion: