ETV Bharat / briefs

നിപ വൈറസ് ബാധ പഠിക്കാന്‍ യുഎന്‍ സംഘം; യുഡിഎഫ് എംപിമാര്‍ നിവേദനം നല്‍കി

കേരളത്തിലേക്ക് യുഎന്‍ സംഘത്തെ അയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും രമ്യ ഹരിദാസും കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഡിഎഫ് എംപിമാര്‍ നിവേദനം നല്‍കി
author img

By

Published : Jun 5, 2019, 6:03 AM IST

ന്യൂഡല്‍ഹി: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഹൈബി ഈഡൻ എംപി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധയെ കുറിച്ച് പഠിക്കാൻ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ യുഎൻ സംഘത്തെ അയക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈബി അഭ്യർഥിച്ചു. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ രമ്യ ഹരിദാസ് എംപിയും ഹൈബിക്കൊപ്പം ഉണ്ടായിരുന്നു.

യുഡിഎഫ് എംപിമാരായ ബെന്നി ബഹനാൻ, ടിഎൻ പ്രതാപൻ എന്നിവര്‍ ഒപ്പിട്ട സംയുക്ത നിവേദനവും അദ്ദേഹം മന്ത്രിക്ക് കൈമാറി. പരിശോധന കിറ്റുകൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കണമെന്നും നിപ നിയന്ത്രണ ലബോറട്ടറി കേരളത്തിൽ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Intro:Body:

ഹൈബി ഈഡൻ എം.പി ഡൽഹിയിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനെ കണ്ടു. കേരളത്തിലെ നിപ ബാധയെ കുറിച്ച് പഠിക്കാൻ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ യു.എൻ.സംഘത്തെ അയക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു. രമ്യ ഹരിദാസ് എം.പിയും ഹൈബിക്കൊപ്പം ഉണ്ടായിരുന്നു. എം.പി.മാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ എന്നിവരും ഒപ്പിട്ട സംയുക്ത നിവേദനവും കൈമാറി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.