ഹൈദരാബാദ്: ഒമ്പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 25കാരനായ പ്രവീണ്‍ എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം.
മാതാപിതാക്കളോടൊപ്പം വീടിന്‍റെ ടെറസില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു. മാതാപിതാക്കളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി, കുട്ടിയെ വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.