ETV Bharat / briefs

നീലേശ്വരം കോവിലകം ചിറ നാശത്തിലേക്ക് - കോവിലകം ചിറ

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച ചിറയാണ് തുടര്‍പ്രവര്‍ത്തനങ്ങളില്ലാതെ നാശത്തിന്‍റെ വക്കില്‍ എത്തിനില്‍ക്കുന്നത്

chira
author img

By

Published : Jun 20, 2019, 11:25 PM IST

Updated : Jun 21, 2019, 3:07 AM IST

കാസർകോട്: സംരക്ഷണമില്ലാതെ നീലേശ്വരം കോവിലകം ചിറ നാശത്തിലേക്ക്. കടുത്ത വേനലിലും ജല സമൃദ്ധമായിരുന്ന ചിറ വറ്റിവരണ്ട നിലയിലാണ്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച ചിറയാണ് തുടര്‍പ്രവര്‍ത്തനങ്ങളില്ലാതെ നാശത്തിന്‍റെ വക്കില്‍ എത്തിനില്‍ക്കുന്നത്. നഗരമാലിന്യങ്ങള്‍ വന്നുപതിച്ചും ജലോപരിതലം പായല്‍ പടര്‍ന്നും സൂര്യ വെളിച്ചമേല്‍ക്കാതെ വെള്ളം മലിനപ്പെട്ടു കിടക്കുകയാണ്. കടുത്ത വേനലിലും വറ്റാത്ത കോവിലകം ചിറ ഏറെ വർഷങ്ങൾക്ക് ശേഷമാണ് വറ്റുന്നത്. ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് ശേഷം ദിവസങ്ങളോളം തുടര്‍ ശുചീകരണം നടത്തി പായല്‍ നീക്കി മുഖം മിനുക്കിയിരുന്ന ഈ ചിറ പിന്നീട് ആരും തിരിഞ്ഞു നോക്കാതായതോടെയാണ് വീണ്ടും നാശോന്മുഖമാകാന്‍ തുടങ്ങിയത്.

നീലേശ്വരം കോവിലകം ചിറ നാശത്തിലേക്ക്

നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന്‍റെ ആറാട്ടു കടവും മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിന്‍റെ പൂരക്കടവും സ്ഥിതി ചെയ്യുന്നത് ചിറയിലാണ്. ഹരിതകേരളത്തിന്‍റെ തുടക്കത്തില്‍ പ്രഖ്യാപിച്ചതു പോലെ ചിറയുടെ അരികു കെട്ടി നടപ്പാതയും വിളക്കു കാലുകളും സ്ഥാപിച്ച് സായാഹ്ന പാര്‍ക്ക് ഒരുക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുകയോ ചിറയില്‍ തുടര്‍ ശുചീകരണം ഉറപ്പാക്കുകയോ മാത്രമാണ് ശാശ്വത പോംവഴി. എന്നാല്‍ ചിറ ഇപ്പോഴും സ്വകാര്യ വ്യക്തികളുടെ കൈവശമായതാണ്‌ പദ്ധതികള്‍ നടപ്പിലാക്കാന്‍ വൈകുന്നത് .

സംരക്ഷണമില്ലാതെ നീലേശ്വരം  കോവിലകം ചിറ നാശത്തിലേക്ക്. കടുത്ത വേനലിലും ജല സമൃദ്ധമായിരുന്ന  ചിറ വറ്റിവരണ്ട നിലയിലാണ്. എറെ കൊട്ടിഘോഷിച്ച് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച ചിറയാണ് തുടര്‍പ്രവര്‍ത്തനങ്ങളില്ലാതെ നാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നത്.

വി. ഒ 

നീലേശ്വരം കോവിലകം ചിറ ഏറെ കാലമായി നാശത്തിന്റെ വക്കിലാണ്. നഗരമാലിന്യങ്ങള്‍ വന്നുപതിച്ചും ജലോപരിതലം പായല്‍ പടര്‍ന്നും  സൂര്യ വെളിച്ചമേല്‍ക്കാതെ വെള്ളം മലിനപ്പെട്ടു കിടക്കുകയാണ്. കടുത്ത വേനലിലും വറ്റാത്ത കോവിലകം ചിറ ഏറെ വർഷങ്ങൾക്ക് ശേഷമാണ് വറ്റുന്നത്. ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിനു ശേഷം ദിവസങ്ങളോളം തുടര്‍ ശുചീകരണം നടത്തി പായല്‍ നീക്കി മുഖം മിനുക്കിയിരുന്ന ഈ ചിറ പിന്നീട് ആരും തിരിഞ്ഞു നോക്കാതായതോടെയാണ് വീണ്ടും നാശോന്മുഖമാകാന്‍ തുടങ്ങിയത്. 

ബൈറ്റ്
രാജന്‍ ( പ്രദേശവാസി)

നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന്റെ ആറാട്ടു കടവും മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിന്റെ പൂരക്കടവും സ്ഥിതി ചെയ്യുന്നതു ചിറയിലാണ്.  ഹരിതകേരളത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ചതു പോലെ ചിറയുടെ അരികു കെട്ടി നടപ്പാതയും വിളക്കു കാലുകളും സ്ഥാപിച്ച് സായാഹ്ന പാര്‍ക്ക് ഒരുക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുകയോ ചിറയില്‍ തുടര്‍ ശുചീകരണം ഉറപ്പാക്കുകയോ മാത്രമാണ് ശാശ്വത പോംവഴി. എന്നാല്‍ ചിറ ഇപ്പോഴും സ്വകാര്യ വ്യക്തികളുടെ കൈവശമായതാണ്‌ പദ്ധതികള്‍ നടപ്പിലാക്കാന്‍ വൈകുന്നത് .

etv ഭാരത്
കാസറഗോഡ്
Last Updated : Jun 21, 2019, 3:07 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.