ETV Bharat / briefs

ശിവഭക്തി ലഹരിയില്‍ ആലുവ മണപ്പുറം - ആലുവ മണപ്പുറം

പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി ആഘോഷം. പിതൃസ്മരണകളുമായി ആയിരങ്ങള്‍.

ഫയൽ ചിത്രം
author img

By

Published : Mar 4, 2019, 10:43 PM IST

മഹാപ്രളയത്തിന് ശേഷമെത്തുന്ന ആദ്യ ശിവരാത്രിയെ വരവേറ്റ് ആലുവ മണപ്പുറം. പിതൃ സ്മരണകളുമായി ജനലക്ഷങ്ങൾ ബലിതർപ്പണത്തിന് ഉറക്കമൊഴിഞ്ഞെത്തുന്ന പുണ്യ രാത്രിക്ക് തുടക്കമായി. ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്ന രണ്ടാമത്തെ ശിവരാത്രി ആഘോഷമാണിത്. മണപ്പുറത്തിനക്കരെ ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈത ആശ്രമത്തിലും ബലിതർപ്പണത്തിനുംസർവമത സമ്മേളനത്തിനുമുള്ള ഒരുക്കങ്ങളും പൂർത്തിയായി.

പിതൃ കർമ്മങ്ങൾക്ക് മാത്രമല്ല വിനോദത്തിനും ഷോപ്പിങ്ങിനും ഉള്ള അവസരം കൂടിയാണ് ശിവരാത്രി. വൈകിട്ട് മുതൽ മണപ്പുറത്തേക്ക് ഭക്തജനപ്രവാഹമാണ്. രാത്രി വൈകുമ്പോഴേക്കും ഇരിക്കാൻ ഇടമില്ലാത്തവിധം മണപ്പുറം ജനസമുദ്രമായി മാറും. ബുധനാഴ്ച കുംഭത്തിലെ അമാവാസി ആയതിനാൽ അന്നുവരെ പിതൃകർമ്മങ്ങൾക്ക് തിരക്ക് അനുഭവപ്പെടും. ഇത് കണക്കിലെടുത്ത് 171 ബലിത്തറകൾ തയ്യാറാക്കിയതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

ശിവരാത്രിക്കായി ദേവസ്വംബോർഡും നഗരസഭയും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സേവന സന്നദ്ധരായി രംഗത്തുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരസഭയെ യാചക നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പടെയുള്ള ബോട്ടുകൾ ഒരുക്കിയിട്ടുണ്ട്. ആലുവയിൽ ഇന്നും നാളെയും മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചു.

1924ല്‍ ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനം ഗുരുദേവൻ നടത്തിയത് ഇവിടെയായിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് രാത്രിയില്‍ മെട്രോ മൂന്ന് മണിക്കൂർ അധികം സർവീസ് നടത്തും. നാളെ രാവിലെ അഞ്ചുമണിക്ക് ആദ്യത്തെ മെട്രോ സർവീസ് ആരംഭിക്കും.

Intro:ശിവരാത്രി ബലിതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം. മണപ്പുറത്തും അദ്വൈതാശ്രമത്തിലും ബലിത്തറകൾ ഒരുങ്ങി. പ്രളയത്തിനു ശേഷം എത്തുന്ന ആദ്യ ശിവരാത്രി കൂടിയാണിത്. ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്ന രണ്ടാമത്തെ ശിവരാത്രി ആഘോഷമാണിത്.

Body:മഹാപ്രളയത്തിനു ശേഷം എത്തുന്ന ആദ്യ ശിവരാത്രിയെ വരവേൽക്കാൻ ആലുവ മണപ്പുറം ഒരുങ്ങി. പിതൃ സ്മരണകളുമായി ജനലക്ഷങ്ങൾ ബലിതർപ്പണത്തിന് ഉറക്കമൊഴിഞ്ഞ് എത്തുന്ന പുണ്യ രാത്രിക്കായുള്ള കാത്തിരിപ്പ്. ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്ന രണ്ടാമത്തെ ശിവരാത്രി ആഘോഷമാണിത്. മണപ്പുറത്തിനക്കരെ ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈത ആശ്രമത്തിലും ബലിതർപ്പണത്തിന് സർവ്വമത സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

പിതൃ കർമ്മങ്ങൾക്ക് മാത്രമല്ല വിനോദത്തിനും ഷോപ്പിങ്ങിനും ഉള്ള അവസരം കൂടിയാണ് ശിവരാത്രി. ഇന്നു വൈകിട്ടു മുതൽ മണപ്പുറത്തേക്ക് ഭക്തജനപ്രവാഹം ആരംഭിക്കും. രാത്രി ആകുമ്പോഴേക്കും ഇരിക്കാൻ ഇടമില്ലാത്തവിധം മണപ്പുറം ജനസമുദ്രമായി മാറും. ബുധനാഴ്ച കുംഭത്തിലെ അമാവാസി ആയതിനാൽ അന്നുവരെ പിതൃകർമ്മങ്ങൾക്ക് തിരക്ക് അനുഭവപ്പെടും. ഇത് കണക്കിൽ ആക്കി 171 ബലിത്തറകൾ തയ്യാറാക്കിയതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

ഭക്തജനങ്ങൾക്ക് ദേവസ്വംബോർഡും നഗരസഭയും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സേവന സന്നദ്ധരായി രംഗത്തുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരസഭയെ യാചക നിരോധന മേഖലയായി ശനിയാഴ്ചമുതൽ പ്രഖ്യാപിച്ചു. കുളിക്കടവിൽ ഉം പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെയുള്ള ബോട്ടുകൾ ഒരുക്കിയിട്ടുണ്ട്. ആലുവയിൽ ഇന്നും നാളെയും മദ്യവില്പനയും ഉപഭോഗവും നിരോധിച്ചു.

1924 ഏഷ്യയിലെ ആദ്യത്തെ സർവ്വമത സമ്മേളനം ഗുരുദേവൻ നടത്തിയത് ഇവിടെയായിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി കൊച്ചി മെട്രോ അധികൃതരും അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രി 10 മണിക്ക് ശേഷം മൂന്നുമണിക്കൂർ അധികം സർവീസ് നടത്തും. കൂടാതെ നാളെ രാവിലെ അഞ്ചുമണിക്ക് ആദ്യത്തെ മെട്രോ സർവീസ് ആരംഭിക്കും.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.