ETV Bharat / briefs

ആശങ്ക അകലുന്നു: ആ കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

നവജാതശിശുവിന്‍റെ ആരോഗ്യസ്ഥിതിയിൽ നേരിയ സ്ഥിരത വന്നിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാൽ വളരെ അപകടകരമായ ശസ്ത്രക്രിയയായിരിക്കും നടക്കാനിരിക്കുന്നത്

നവജാതശിശുവിന്‍റെ ആരോഗ്യസ്ഥിതിയിൽ നേരിയ സ്ഥിരത
author img

By

Published : Apr 17, 2019, 8:26 PM IST

ഉദ്യോഗജനകമായ അഞ്ചര മണിക്കൂറിന്‍റെ കാത്തിരിപ്പിനൊടുവിൽ മംഗലാപുത്തുനിന്നും ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ച നവജാതശിശുവിന്‍റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി വന്നിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ജന്മനാ ഹൃദയത്തിന് ന്യൂനതകൾ ഉള്ളതുകൊണ്ട് അത്യാസന്ന നിലയിൽ ആയിരുന്നു. ഇത് മറ്റ് അവയവങ്ങളെയും ബാധിച്ചു. നാളെ അന്തിമ രക്ത പരിശോധനാഫലം വന്നതിനുശേഷം കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ വളരെ അപകടകരമായ ശസ്ത്രക്രിയയായിരിക്കും നടക്കാനിരിക്കുന്നത്.

Intro:

Body:ഉദ്യോഗജനകമായ അഞ്ചര മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവിൽ ആംബുലൻസിൽ മംഗലാപുരത്തുനിന്നും എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ച 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിൻറെ ആരോഗ്യസ്ഥിതിയിൽ നേരിയ സ്ഥിരത വന്നിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ജന്മനാ ഹൃദയത്തിന് ന്യൂനതകൾ ഉള്ളതുകൊണ്ട് വളരെ അത്യാസന്ന നിലയിൽ ആയിരുന്നു. ഇത് മറ്റുള്ള അവയവങ്ങളെയും ബാധിച്ചു. ഇന്നലെ അമൃത ആശുപത്രിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ കുഞ്ഞിന് രണ്ട് പ്രാവശ്യം ഫിക്സ് ഉണ്ടാകുകയും റീനൽ ഫെയിലിയർ ആകുകയും ചെയ്തിരുന്നു. 12 ദിവസം മെക്കാനിക്കൽ വെൻറിലേറ്റർ സപ്പോർട്ട് ഓടുകൂടിയാണ് കുഞ്ഞ് ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്നത്.

ഭാവിയിൽ കുഞ്ഞിന് ഹൃദയത്തിലുള്ള വൈകല്യങ്ങൾ അല്ലാതെ വേറെയും വൈകല്യങ്ങൾ കാണുന്നതായും നാളെ അന്തിമ ബ്ലഡ് റിസൾട്ട് വന്നതിനുശേഷം കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നും ഡോക്ടർമാർ അറിയിച്ചു.

നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ വളരെ അപകടകരമായ ശസ്ത്രക്രിയയായിരിക്കും നടക്കാനിരിക്കുന്നത് എന്നും, സർജറിക്കുശേഷം കുഞ്ഞ് ഐസിയുവിൽ പൂർണ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ഇന്നലെ രാവിലെ 11 മണിക്ക് മംഗലാപുരം ആശുപത്രിയിൽ നിന്നും പുറപ്പെട്ട ആംബുലൻസ് വൈകുന്നേരം നാലരയോടെ അമൃത ആശുപത്രിയിൽ എത്തിയിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈല യുടെ അടിയന്തര ഇടപെടലിലൂടെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകാൻ ഇരുന്ന് കുഞ്ഞിനെ അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിൻറെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുഞ്ഞിന് അടിയന്തര ചികിത്സ നൽകാനാണ് ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി വിദഗ്ധ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Adarsh Jacob
ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.