ETV Bharat / briefs

സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശങ്ങള്‍ നൽകി മലപ്പുറം മോട്ടോർ വാഹന വകുപ്പ്

വിദ്യാര്‍ഥികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ തുടങ്ങി

സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശങ്ങള്‍ നൽകി മലപ്പുറം മോട്ടോർ വാഹന വകുപ്പ്
author img

By

Published : May 22, 2019, 2:04 AM IST

Updated : May 22, 2019, 3:56 AM IST

മലപ്പുറം: പുതിയ അധ്യയന വർഷം അപകടരഹിതമാക്കാൻ കർശന നടപടികളുമായി മലപ്പുറം മോട്ടോർ വാഹന വകുപ്പ്. ജില്ല ആർടിഒ അനൂപ് വർക്കിയുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാ വിഷയവുമായി ബന്ധപ്പെട്ട് ഓരോ വിദ്യാലയങ്ങളിലും പിടിഎ പ്രതിനിധികളടങ്ങിയ കമ്മറ്റി രൂപീകരിക്കുകയും ഒരു അധ്യാപകനം നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തുകയും വേണമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ നിർദ്ദേശത്തിൽ പറയുന്നു. ജില്ലയിലെ എല്ലാ സ്കൂളുകളുടെ വാഹനത്തെ സംബന്ധിച്ച് വിവരങ്ങള്‍ ആര്‍ടിഒയുടെ ഓഫീസിൽ നല്‍കണം. ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശലംഘനങ്ങള്‍ കുട്ടികളുടെ യാത്രാ വേളകളില്‍ ഉണ്ടാകുന്ന പക്ഷം വിവരം കാലതാമസമില്ലാതെ പൊലീസിനെയോ മോട്ടോര്‍ വാഹനവകുപ്പ് അധികാരികളെയോ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശങ്ങള്‍ നൽകി മലപ്പുറം മോട്ടോർ വാഹന വകുപ്പ്

കൂടാതെ വാഹനങ്ങൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി കാര്യക്ഷമതയും സുരക്ഷയും ഉറപ്പ് വരുത്തണം. സ്‌കൂളിലെ വാഹനങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള ഡ്രൈവര്‍മാര്‍ മതിയായ യോഗ്യതയും പ്രവൃത്തിപരിചയവും മോട്ടോർ വാഹൻ വകുപ്പിന്‍റെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയവരാണെന്നും ഉറപ്പ് വരുത്തണം. ഓരോ വാഹനത്തിലും കുട്ടികളെ സുരക്ഷിതമായി കയറ്റി ഇറക്കുന്നതിനും റോഡ് മുറിച്ച് കടക്കുന്നതിനും സഹായിക്കാന്‍ ഡോര്‍ അറ്റന്‍ഡറേയോ ആയമാരെയോ നിയമിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുകയും ചെയ്യണം.

മലപ്പുറം :പുതിയ അധ്യയന വർഷം അപകടരഹിതമാക്കാൻ കർശന നടപടികളുമായി മലപ്പുറം മോട്ടോർ വാഹന വകുപ്പ്. ജില്ല ആർ ടി ഒ അനൂപ വർക്കിയുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്കു് കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. നിരത്തിൽ വിലസുന്ന കുട്ടി ഡ്രൈവർമാർക്കെതിരെയും രക്ഷിതാക്കൾക്കെതിരെയും നിയമനടപടികൾ സ്വീകര്ക്കാനും നിർദ്ദേശമുണ്ട്.

Vo

ദ്യാര്‍ഥികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ തുടങ്ങി.  ഇതു സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ വിഷയവുമായി ബന്ധപ്പെട്ട് ഓരോ വിദ്യാലയങ്ങളിലും     അദ്ധ്യാപക - രക്ഷാകര്‍തൃ പ്രതിനിധികളടങ്ങിയ കമ്മറ്റി രൂപീകരിക്കുകയും ഒരു    അദ്ധ്യാപകനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തുകയും വേണമെന്ന് നിര്‍ദേശമുണ്ട്. ഓരോ കുട്ടിയുടെയും യാത്ര സംവിധാനം ഏതെല്ലാമാണെന്ന് തരംതിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്,    രക്ഷിതാവിന്റെ പേര്, ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍ എന്നിവ ശേഖരിച്ച് പ്രത്യേകം രജിസ്റ്റര്‍ തയ്യാറാക്കണം. വാഹനത്തെ സംബന്ധിച്ച് വിവരങ്ങള്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍, ഗതാഗത ചുമതലയുള്ള നോഡല്‍ഓഫീസര്‍, പി.ടി.എ പ്രതിനിധി എന്നിവര്‍ ഒപ്പിട്ട 14 നിര്‍ദേശം അടങ്ങിയ സത്യവാങ്മൂലം  ജൂണ്‍ 15 നകം അതത് ആര്‍.ടി.ഒ/ സബ്ആര്‍.ടി. ഓഫീസുകളില്‍ നല്‍കണം.
ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശലംഘനങ്ങള്‍ കുട്ടികളുടെ യാത്രാ വേളകളില്‍ ഉണ്ടാകുന്ന പക്ഷം വിവരം കാലതാമസമില്ലാതെ പോലീസ്/ മോട്ടോര്‍ വാഹനവകുപ്പ് അധികാരികളെ അറിയിക്കണം

byte
 ജില്ല ആർ ടി ഒ      
   അനൂപ വർക്കി

വിദ്യാലയങ്ങളിലെ മുഴുവന്‍ വാഹനങ്ങളുടെയും രേഖകള്‍ സാധുവാണെന്നും വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി കാര്യക്ഷമതയും സുരക്ഷയും ഉറപ്പ് വരുത്തണം.
വാഹനങ്ങള്‍ക്ക് തുടര്‍ന്നുള്ള ആനുകാലിക അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടത്തണം.
സ്‌കൂളിലെ വാഹനങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള ഡ്രൈവര്‍മാര്‍ മതിയായ യോഗ്യതയും പ്രവൃത്തിപരിചയവും ഈ വര്‍ഷത്തെ ഐ ഡി ടി ആര്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണെന്നും ഉറപ്പ് വരുത്തുകയും വേണം
സ്‌കൂളിലുള്ള എല്ലാ വാഹനങ്ങളിലും കുട്ടികളെ സുരക്ഷിതമായി കയറ്റി ഇറക്കുന്നതിനും, റോഡ് മുറിച്ച് കടക്കുന്നതിനും സഹായിക്കാന്‍ ഡോര്‍ അറ്റന്‍ഡര്‍/ആയമാരെ നിയമിക്കണം.
സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നില്ലെന്ന്  ഉറപ്പ് വരുത്തണം.
അമിത വേഗത തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും വേഗപ്പൂട്ടുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

വാഹനങ്ങളില്‍ വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം (വി.എല്‍.ടി.എസ്, ജി.പി.എസ്) ഘടിപ്പിച്ചിട്ടുണ്ടെന്നും അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുള്ള ബട്ടനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പാക്കണം. 
ജി.പി.എസില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ക്ക് ശര്ദദ്ധിക്കുകയും സമയബന്ധിതമായി ഇടപെടുകയും വിവരങ്ങള്‍ യഥാസമയം അധികാരികളെ അറിയിക്കുകയും വേണം. 
സ്‌കൂള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങള്‍ (പേര്, ക്ലാസ്, കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലം, രക്ഷിതാവിന്റെ പേര്, ഫോണ്‍നമ്പര്‍) യാത്ര ചെയ്യുന്ന വാഹനത്തിലും സ്‌കൂളിലും സൂക്ഷിക്കണം.
കരാറടിസ്ഥാനത്തില്‍ സ്വകാര്യവാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടു വരുന്നില്ലെന്നും ഓട്ടോറിക്ഷകളിലും മറ്റുവാഹനങ്ങളിലും കുത്തിനിറച്ച് കൊണ്ട് വരുന്നില്ലെന്നും ഉറപ്പ് വരുത്തണം.  അത്തരം നിയമലംഘനങ്ങള്‍ നിരീക്ഷിക്കുകയും ശ്രദ്ധയില്‍പെട്ടാല്‍ മോട്ടോര്‍ വാഹനവകുപ്പ്/പോലീസ് അധികാരികളെ അറിയിക്കുകയും വേണം.
സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് അനധികൃത വാഹനങ്ങള്‍ പ്രവേശിക്കുന്നില്ലെന്നും, ജീവനക്കാരുടെയും മറ്റും വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ഏരിയ നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം. സ്‌കൂള്‍ തുടങ്ങുന്ന സമയത്തും ക്ലാസ്‌വിടുന്ന സമയത്തും പ്രവേശനകവാടത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. 
സ്‌കൂളിലെ വാഹനങ്ങള്‍ സംബന്ധിച്ചുള്ള എല്ലാരേഖകളും ഡ്രൈവര്‍, ആയ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങളും സൂക്ഷിക്കണം. 
സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ സംബന്ധമായ പരാതികള്‍ ഞങ്ങള്‍ ഗൗരവമായി പരിശോധിക്കുകയും ആവശ്യമെങ്കില്‍ നടപടികള്‍ക്കായി പോലീസ്/ മോട്ടോര്‍വാഹനവകുപ്പ് അധികാരികളെ അറിയിക്കുകയും വേണം. 
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മോട്ടോര്‍ വാഹനം ഓടിച്ച് വരുന്നത് നിരീക്ഷിക്കുന്നതിന് അധ്യാപകരുടെ കമ്മറ്റി രൂപീകരിക്കണം. സ്‌കൂളിലും പരിസരത്തും ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ്/മോട്ടോര്‍ വാഹനവകുപ്പ് അധികാരികളെ അറിയിക്കണം.
Last Updated : May 22, 2019, 3:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.