കാസർകോഡ് ഇരട്ടക്കൊലപാതകത്തിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തനല്ലെന്നും സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഏതറ്റംവരെയും പോവാൻ തയ്യാറാണെന്നും കെ.മുരളീധരൻ. സിപിഎം നേതാക്കൾ പീതാംബരന്‍റെ വീട് സന്ദർശിച്ചത് കേസ് അട്ടിമറിക്കാനാണെന്നും കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്നുള്ളതിന്‍റെ തെളിവാണിതെന്നും മുരളീധരൻ ആരോപണമുന്നയിച്ചു.
സി.പി.എം അറിഞ്ഞുള്ള ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. പ്രകോപന പ്രസംഗത്തിന് എല്ലാവർക്കും എതിരെ വേഗം കേസ് എടുക്കുന്ന പൊലീസ് എന്തുകൊണ്ട് വി.പി.പി മുസ്തഫയ്ക്ക് എതിരെ കേസ് എടുക്കുന്നില്ല. രണ്ട് ചെറുപ്പക്കാരെ ഹീനമായി കൊലപ്പെടുത്തിയിട്ട് ആ വീട് സന്ദർശിക്കാനുള്ള മാന്യത പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.