തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും ഉൾപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പൊലീസുകാര്‍ ചെയ്ത പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ പൊലീസ് അസോസിയേഷന്റെ സ്വാധീനം ഉള്ളതായും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. പൊലീസ് അസോസിയേഷന്‍ കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിഷയം വിവാദമായത്.
അട്ടിമറിയില്‍ വിശദാന്വേഷണം വേണമെന്ന് ടിക്കറാം മീണ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ പിടികൂടാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.