ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 400 കുട്ടികളിലും നൂറുകണക്കിന് പേരിലും എച്ച് ഐ വി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ മനഃപൂര്‍വ്വം രോഗം പകര്‍ത്താന്‍ ശ്രമിച്ചതാണോ എന്നാണ് സംശയിക്കപ്പെടുന്നത്. തെക്കൻ പാകിസ്ഥാനിലെ ലര്‍ക്കാനയിലാണ് സംഭവം. ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ലാർകാനയിലുളള 13,800 പേരെ എച്ച് ഐ വി പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് 410 കുട്ടികളിലും 100 മുതിര്‍ന്നവരിലും എച്ച് ഐ വി സ്ഥിതീകരിച്ചതെന്ന് സിന്ധ് പ്രവിശ്യയിലെ എയ്ഡ്സ് കണ്‍ട്രോൾ പ്രോഗ്രാം തലവൻ സിക്കന്ദർ മേമന്‍ പറഞ്ഞു. എച്ച്ഐവി പ്രതിരോധത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.
പാകിസ്ഥാനില്‍ 400 കുട്ടികള്‍ക്ക് എച്ച് ഐ വി അണുബാധ; ഡോക്ടര്‍ പിടിയില്‍
എച്ച്ഐവി പ്രതിരോധത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 400 കുട്ടികളിലും നൂറുകണക്കിന് പേരിലും എച്ച് ഐ വി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ മനഃപൂര്‍വ്വം രോഗം പകര്‍ത്താന്‍ ശ്രമിച്ചതാണോ എന്നാണ് സംശയിക്കപ്പെടുന്നത്. തെക്കൻ പാകിസ്ഥാനിലെ ലര്‍ക്കാനയിലാണ് സംഭവം. ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ലാർകാനയിലുളള 13,800 പേരെ എച്ച് ഐ വി പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് 410 കുട്ടികളിലും 100 മുതിര്‍ന്നവരിലും എച്ച് ഐ വി സ്ഥിതീകരിച്ചതെന്ന് സിന്ധ് പ്രവിശ്യയിലെ എയ്ഡ്സ് കണ്‍ട്രോൾ പ്രോഗ്രാം തലവൻ സിക്കന്ദർ മേമന്‍ പറഞ്ഞു. എച്ച്ഐവി പ്രതിരോധത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.
https://www.ndtv.com/world-news/pakistan-hiv-outbreak-doctor-with-infected-syringe-allegedly-sparks-hiv-outbreak-in-pakistan-2038821?pfrom=home-topstories
Conclusion: