ETV Bharat / briefs

അമേരിക്കയിൽ 150,000 ലധികം പ്രതിദിന കൊവിഡ് ബാധിതർ - 150,000 ലധികം പ്രതിദിന കൊവിഡ് ബാധിതർ

152,000 പേർക്ക് കൂടി കൊവിഡ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,546,706

1
1
author img

By

Published : Nov 13, 2020, 10:22 AM IST

വാഷിങ്‌ടൺ: അമേരിക്കയിൽ 152,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,546,706 ആയി ഉയർന്നു. നവംബർ നാലിന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. 67,096 പേരെയാണ് പുതിയതായി കൊവിഡ് ചികിത്സയ്‌ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പ്രതിദിന മരണസംഖ്യ 1,000 കടന്നു. 242,622 കൊവിഡ് മരണം സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കണക്ക് 75,000 കവിഞ്ഞതോടെ ജനങ്ങൾ വീട്ടിൽ തുടരാൻ നിർദേശിക്കുമെന്ന് ഇല്ലിനോയിസ് ഗവർണർ ജെ.ബി പ്രിറ്റ്സ്‌കർ അറിയിച്ചു. 46 സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ അതിവേഗം വർധിക്കുകയാണ്. പെൻസിൽവാനിയ, ഇൻഡിയാന, മിനസോട്ട എന്നിവിടങ്ങളിൽ ആയിരത്തിലധികം കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.