ന്യൂഡല്‍ഹി: ബൗളിങ് പരിശീലനം പുനരാരംഭിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഉത്തര്‍പ്രദേശിലെ ഫാം ഹൗസില്‍ ബൗളിങ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ഷമി ട്വീറ്റ് ചെയ്‌തു. ഫാം ഹൗസില്‍ എല്ലാ സഹോദരന്‍മാര്‍ക്കുമൊപ്പം പരിശീലനം പുനരാരംഭിച്ചുവെന്ന കുറിപ്പോടെയാണ് ട്വീറ്റ്. ഷമി മികച്ച രീതിയില്‍ പന്തെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇന്ത്യക്കായി 136 മത്സരങ്ങളില്‍ നിന്നായി 336 വിക്കറ്റുകളാണ് ഷമി സ്വന്തം അക്കൗണ്ടില്‍ കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലാണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ളത്. 49 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 180 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. 2016 ജനുവരിയില്‍ ഡല്‍ഹിയില്‍ പാകിസ്ഥാന് എതിരെയാണ് ഷമി തന്‍റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുന്നത്.
ഐസിസിയുടെ ഉമിനീര്‍വിലക്ക് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ബൗളേഴ്‌സിന് ഒരു മാസമെങ്കിലും എടുക്കുമെന്ന് വ്യക്തമാക്കി ഷമി നേരത്തെ രംഗത്ത് വന്നിരുന്നു. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് ഐസിസി ഉമിനീര്‍ വിലക്ക് നടപ്പാക്കിയത്.