എറണാകുളം: പറവൂര്‍ ശാന്തിവനത്തിലൂടെയുള്ള 110 കെ വി ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. കോടിക്കണക്കിന് രൂപ ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതിയില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലായെന്നും മന്ത്രി പറഞ്ഞു. ഒരുപാട് കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നത്തിനു പരിഹാരമാകേണ്ട പദ്ധതി സമരത്തിന്‍റെ പേരില്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം തെറ്റാണെന്നും ആവശ്യമെങ്കില്‍ നിയമപരമായി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.