ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പ്. രാജ്നാഥ് സിംഗിനാണ് പ്രതിരോധവകുപ്പിന്‍റെ ചുമതല. കഴിഞ്ഞ തവണ രാജ്നാഥ് സിംഗാണ് ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നത്. കഴിഞ്ഞ തവണ പ്രതിരോധമന്ത്രിയായിരുന്ന നിര്‍മല സീതാരാമനാണ് ഇക്കുറി ധനകാര്യം. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിദേശകാര്യം കൈകാര്യം ചെയ്യും. പീയുഷ് ഗോയലിനാണ് റെയില്‍വെ. കേരളത്തില്‍ നിന്നുള്ള ഏക അംഗം വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്‍ററി സഹമന്ത്രിയാകും. ഗതാഗതവകുപ്പ് ഇത്തവണയും നിതിന്‍ ഗഡ്കരിയുടെ കൈകളില്‍ ഭദ്രമായിരിക്കും. കര്‍ണാടകയില്‍ നിന്നുള്ള സദാനന്ദഗൗഡ രാസവസ്തു- രാസവള വകുപ്പ് മന്ത്രിയാകും. ആണവോര്‍ജം, പെന്‍ഷന്‍, പേഴ്സണല്‍ വകുപ്പുകള്‍ തുടങ്ങിയവയുടെയെല്ലാം ചുമതല പ്രധാനമന്ത്രിക്കാണ്.
മറ്റു കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും:
- രാം വിലാസ് പസ്വാന്‍- ഭക്ഷ്യ- പൊതുവിതരണം, ഉപഭോക്തൃകാര്യം
- നരേന്ദ്ര സിംഗ് തോമർ- കൃഷി, കർഷകക്ഷേമം, പഞ്ചായത്തീരാജ്, ഗ്രാമ വികസനം
- രവി ശങ്കര്‍ പ്രസാദ്- നിയമം, നീതിന്യായം, ഇലക്ട്രോണിക്സ്, വിവരസാങ്കേതികം, കമ്മ്യൂണിക്കേഷന്‍
- ഹര്‍സിമ്രത് കൗര്‍ ബാദല്‍- ഭക്ഷ്യ സംസ്കരണവ്യവസായം
- താവർ ചന്ദ് ഗെലോട്ട്- സാമൂഹിക നീതിയും ശാക്തീകരണവും
- രമേശ് പൊഖ്‍റിയാൽ നിഷാങ്ക്- മാനവശേഷി വികസന വകുപ്പ്
- അര്‍ജുന്‍ മുണ്ട- ആദിവാസി ക്ഷേമം
- സ്മൃതി സുബിന്‍ ഇറാനി- വനിതാ- ശിശുക്ഷേമം, ടെക്സ്റ്റൈല്‍
- ഹര്‍ഷ് വര്‍ദ്ധന്‍ സിങ്- ആരോഗ്യം ,കുടുംബ ക്ഷേമം, ശാസ്ത്ര- സാങ്കേതികം, ഭൗമശാസ്ത്രം
- പ്രകാശ് ജാവഡേക്കര്‍- പരിസ്ഥിതി, വനം- കാലാവസ്ഥാ മാറ്റം, വാര്‍ത്താവിതരണ പ്രക്ഷേപണം
- ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽ
- മുക്താർ അബ്ബാസ് നഖ്‍വി- ന്യൂനപക്ഷകാര്യം
- പ്രഹ്ളാദ് ജോഷി- പാർലമെന്‍ററികാര്യം, കല്‍ക്കരി, ഖനി
- മഹേന്ദ്ര നാഥ് പാണ്ഡെ- നൈപുണ്യവികസനം
- അരവിന്ദ് ഗണപത് സാവന്ത്- ഘനവ്യവസായങ്ങൾ, പൊതുമേഖല
- ഗിരിരാജ് സിങ്- മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്
- ഗജേന്ദ്ര സിംഗ് ഷെഖാവത്- ജൽശക്തി