മെക്സിക്കോ : കൊവിഡ് 19 പ്രതിദിന മരണനിരക്കിൽ മെക്സിക്കോ മൂന്നാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,599 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ 154,863 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണനിരക്ക് 730 ആയി ഉയർന്നു. മെക്സിക്കോയിലെ കേസുകളിൽ 24 ശതമാനവും ആരോഗ്യ പ്രവർത്തകർക്കാണ്. ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ 32,388 പേർ രോഗബാധിതരാണ്. 463 ആരോഗ്യപ്രവർത്തകർ മരിച്ചു. മെക്സിക്കോ വളരെ കുറച്ച് പരിശോധന മാത്രമാണ് നടത്തുന്നത് എന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
മതപരമായ പ്രവർത്തനങ്ങളും പള്ളികളും വീണ്ടും തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ചൊവ്വാഴ്ച ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. നിർബന്ധിത ലോക്ക് ഡൗണിനു ശേഷം ആദ്യമായാണ് ഇളവുകൾ നൽകുന്നത്.