ETV Bharat / briefs

എംഇഎസ് ക്യാമ്പസുകളില്‍ ബുര്‍ഖക്ക് നിരോധനം - എംഇഎസ്

സമസ്തകേരള ജംയ്യത്തുല്‍ ഉലമ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തി. മറ്റു സംഘടനകള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല

എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണത്തിന് നിരോധനം
author img

By

Published : May 2, 2019, 2:00 PM IST

കോഴിക്കോട്: മുഖം മറച്ചുക്കൊണ്ടുള്ള എല്ലാ വസ്ത്രത്തിനും എംഇഎസ് നിരോധനം ഏര്‍പ്പെടുത്തി. എംഇഎസിന്‍റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. മുസ്ലിം പെണ്‍കുട്ടികള്‍ ധരിക്കുന്ന ബുര്‍ഖക്കും നിയമം ബാധകമാണ്. സര്‍ക്കുലര്‍ പുറത്തിയറങ്ങിയതോടെ എംഇഎസിന്‍റെ നിലപാടിനെ എതിര്‍ത്ത് സമസ്തകേരള ജംയ്യത്തില്‍ ഉലമ രംഗത്ത് വന്നു. എംഇഎസിന്‍റെ നിലപാട് ഇസ്ലാമിക വിരുദ്ധമാണെന്നാണ് സമസ്ത പറഞ്ഞു.

ശ്രീലങ്കന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ലങ്കയില്‍ ബുര്‍ഖ നിരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് ചിലസംഘനടകള്‍ ആവശ്യപ്പെട്ടു. ഇതിനിടിയിലാണ് മുസ്ലിം സമൂഹത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന സര്‍ക്കുലറുമായി എംഇഎസ് രംഗത്ത് എത്തിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. നിലവില്‍ സമസ്ത കേരള ജംയ്യത്തുല്‍ ഉലമ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നിവിഭാഗം പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയും എംഇഎസിനോട് അടുത്ത് നില്‍ക്കുന്ന നിലപാട് സ്വീകരിക്കാനാണ് സാധ്യത. വരും ദിവസങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്ത് വന്നേക്കും.

Intro:മുസ്ലിം എജുക്കേഷണൽ സൊസൈറ്റി (എംഇഎസ്) മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു

Body:എംഇഎസ് ന് കീഴിലുള്ള മുഴുവൻ കോളേജുകളിലുമാണ് മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു മാനേജ്മെന്റ് ഉത്തരവിറക്കിയത്. 2019_20 അധ്യയന വർഷം മുതൽ ക്യാമ്പസുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങൾ മതാചാരത്തിന്റെ പേരിൽ ആയാലും അനുവദിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.

Conclusion:ഇടിവി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.