ETV Bharat / briefs

പാലായില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മാണി സി കാപ്പന്‍ - കെഎം മാണി

ബ്ലോക്ക് കമ്മറ്റിയുടെ നിര്‍ദേശം അറിയിക്കുമ്പോള്‍ എന്‍സിപി ദേശീയ സമിതിയംഗം സുൽഫിക്കർ മയൂരിയുടെ വാക്കുകളിലുണ്ടായ പിഴവാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്ന് മാണി സി കാപ്പന്‍.

മാണി സി കാപ്പന്‍
author img

By

Published : May 4, 2019, 3:56 PM IST

Updated : May 4, 2019, 5:34 PM IST

കെഎം മാണിയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ നിലപാട് മയപ്പെടുത്തി എന്‍സിപി. മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍സിപി ദേശീയ പ്രവര്‍ത്തക സമിതിയംഗം മാണി സി കാപ്പന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ എന്‍സിപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബ്ലോക്ക് കമ്മറ്റിയുടെ നിര്‍ദേശം അറിയിക്കുമ്പോള്‍ ദേശീയ സമിതിയംഗം സുൽഫിക്കർ മയൂരിയുടെ വാക്കുകളിലുണ്ടായ പിഴവാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. ബ്ലോക്ക് കമ്മറ്റി യോഗത്തിലെ തീരുമാനം കേന്ദ്ര-സംസ്ഥാന നേതൃത്വത്തെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പാലായില്‍ വ്യക്തമാക്കി.

പാലായില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മാണി സി കാപ്പന്‍

കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദേശ പ്രകാരമാണ് മാണി സി കാപ്പനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന് സുൽഫിക്കർ മയൂരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏകപക്ഷീയമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയിലെ തന്നെ ഒരു വിഭാഗം രംഗത്ത് വന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പ്രതിഷേധിച്ചതോടെ വിശദീകരണവുമായി എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി രംഗത്തെത്തിയിരുന്നു. സുൽഫിക്കർ മയൂരിക്ക് പ്രഖ്യാപനം നടത്താനുള്ള അവകാശം ഇല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ വാദം. പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പരസ്യമായതും മുൻകൂട്ടിയുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിൽ എൽഡിഎഫിൽ നിന്നും അതൃപ്തി ഉയർന്നതും എൻസിപിയുടെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.

Intro:Body:

പാലായിൽ നടന്നത് ബ്ലോക്ക് കമ്മറ്റി യോഗം മാത്രമെന്ന് NCP നേതാവ് മാണി സി കാപ്പാൻ 

ബ്ലോക്ക് കമ്മറ്റിയിൽ പാല ഉചതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ആളെ സംബസിച്ച തീരുമാനം മാത്രമാണ് എടുത്തത്.

മാണി സി.കാപ്പൻ മത്സരിക്കണമെന്ന് ബ്ലോക്ക് കമ്മറ്റി തിരുമാനിച്ചു.ഈ തിരുമാനം ഇനി കേന്ദ്ര സംസ്ഥാന നേതൃത്വത്തെ അറിയച്ച് അവിടുന്നാണ് പ്രഖ്യാപനം ഉണ്ടാക്കുന്നത്.

NCP ദേശീയ സമിതി അംഗം സുൽഫീക്കർ മയൂരിയുടെ വാക്കിൽ വന്ന പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും മാണി.സി കാപ്പാൻ

Conclusion:
Last Updated : May 4, 2019, 5:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.