ഇസ്ലാമാബാദ്: കുടുംബത്തോടൊപ്പം സന്തോഷകരമായ ചിത്രം പങ്കുവച്ച് മലാല യൂസഫ് സായി. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദം നേടിയ സന്തോഷം പങ്കുവച്ചാണ് സോഷ്യൽ മീഡിയയിൽ മലാല എത്തിയത്. കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പാകിസ്ഥാൻ വിദ്യാഭ്യാസ പ്രവർത്തകയും നോബൽ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായി.
-
Hard to express my joy and gratitude right now as I completed my Philosophy, Politics and Economics degree at Oxford. I don’t know what’s ahead. For now, it will be Netflix, reading and sleep. 😴 pic.twitter.com/AUxN55cUAf
— Malala (@Malala) June 19, 2020 " class="align-text-top noRightClick twitterSection" data="
">Hard to express my joy and gratitude right now as I completed my Philosophy, Politics and Economics degree at Oxford. I don’t know what’s ahead. For now, it will be Netflix, reading and sleep. 😴 pic.twitter.com/AUxN55cUAf
— Malala (@Malala) June 19, 2020Hard to express my joy and gratitude right now as I completed my Philosophy, Politics and Economics degree at Oxford. I don’t know what’s ahead. For now, it will be Netflix, reading and sleep. 😴 pic.twitter.com/AUxN55cUAf
— Malala (@Malala) June 19, 2020
-
Still four more exams to go 😩, but thank you 🙏 https://t.co/LlANUQeRPi
— Malala (@Malala) June 8, 2020 " class="align-text-top noRightClick twitterSection" data="
">Still four more exams to go 😩, but thank you 🙏 https://t.co/LlANUQeRPi
— Malala (@Malala) June 8, 2020Still four more exams to go 😩, but thank you 🙏 https://t.co/LlANUQeRPi
— Malala (@Malala) June 8, 2020
സ്വാത് താഴ്‌വരയിൽ സ്കൂളിൽ പോയതിന് വെടിയേറ്റ മലാല താലിബാൻ ക്രൂരതയുടെ മുഖം ലോകത്തിനു മുന്നിൽ തുറന്നു കാട്ടി. ഇപ്പോൾ സന്തോഷകരമായ ചിത്രം പങ്കുവച്ചത് എക്സ്പ്രസ് ട്രിബ്യൂൺ ആണ് റിപ്പോർട്ട് ചെയ്തത്. ചിത്രത്തോടൊപ്പം സന്തോഷവും നന്ദിയും പങ്കുവച്ച കുറിപ്പും ഉണ്ടായിരുന്നു. ജൂൺ 8 ന് # DearClassof2020 എന്ന യൂട്യൂബ് സ്‌പെഷലിൽ മലാല പങ്കെടുത്തിരുന്നു. അന്ന് തന്‍റെ പഠനത്തെ പറ്റിയും ഇനിയും നാല് പരീക്ഷകൾ കൂടി ബാക്കിയുണ്ടെന്ന് എന്നും മലാല പറഞ്ഞിരുന്നു.