മുംബൈ: പൂനൈയിലെ ആശുപത്രി കെട്ടിടത്തിന്‍റെ അഞ്ചാംനിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. തന്‍റെ മക്കളെ സംരക്ഷിക്കണമെന്ന് കുറിപ്പില്‍ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. സീമ ബാലാനിയെന്ന് 36 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്. സീമയുടെ ഭര്‍ത്താവ് മൂന്നുമാസം മുമ്പാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. സീമയുടെ മകന്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് സീമ ആത്മഹത്യ ചെയ്തത്. ഞായറാഴ്ചയാണ് സീമയുടെ മകനെ പ്രമേഹവും വൃക്കസംബന്ധമായ രോഗങ്ങളും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല.
ജമൈക്കയിലായിരുന്നു സീമയും കുടുംബവും താമസിച്ചിരുന്നത്. ഭര്‍ത്താവിന്‍റെ ചികിത്സക്കായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഭര്‍ത്താവിന്‍റെ മരണവും കുട്ടിയുടെ അസുഖങ്ങളും മൂലമുണ്ടായ വിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. അസാധരാണ മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.