മുംബൈ: മഹാരാഷ്ട്രയിലെ ബവ്‌ദാനിനടുത്തുള്ള കൊവിഡ് കെയർ സെന്‍ററിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് 12 കൊവിഡ്-19 രോഗികൾക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാ രോഗികളെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
12 രോഗികളുള്ള ആംബുലൻസ് കോത്‌രുദ്‌വാനിൽ നിന്ന് ബലേവാഡി ആസ്ഥാനമായുള്ള കൊവിഡ്-19 ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പുനെ-മുംബൈ ഹൈവേയിലെ ബവ്‌ദാനിനടുത്ത് ആംബുലന്‍സ് മറിയുകയായിരുന്നുവെന്ന് ഹിഞ്ചാവടി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ യശ്വന്ത് ഗവാരി പറഞ്ഞു.