തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം താൽക്കാലിക തിരിച്ചടിയെന്നും തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് സംസ്ഥാന കമ്മറ്റി മുതൽ ബൂത്ത് കമ്മറ്റി വരെ പരിശോധന നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കുറവുകൾ കണ്ടെത്തി തിരുത്തൽ വരുത്തി ജനവിശ്വാസം തിരിച്ചുപിടിക്കും. മോദിക്ക് ബദൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയത്തിന്റെ സമീപനമാണ് ജനവിധിയെ സ്വാധീനിച്ചത്. പരാജയത്തിന്‍റെ കാരണങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കും.
ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ വേണ്ട രീതിയിൽ ബോദ്ധ്യപ്പെടുത്തുന്നതിന് കഴിഞ്ഞില്ല. പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ടു. ഒരു വിഭാഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചു എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.