ETV Bharat / briefs

പാര്‍ട്ടി ലയനത്തില്‍ തീരുമാനമെടുത്തിട്ടില്ല; വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് ഷെയ്ഖ് പി ഹാരിസ് - ആലപ്പുഴ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജന്‍റെ തോൽവി സംബന്ധിച്ച് പാർട്ടിയിലെ മുതിർന്ന നേതാവ് പങ്കുവച്ചത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഷെയ്ഖ് പി ഹാരിസ്.

ljd
author img

By

Published : May 30, 2019, 9:03 AM IST

Updated : May 30, 2019, 9:15 AM IST

ആലപ്പുഴ: ജനതാദൾ സെക്കുലർ പാർട്ടി ലയനത്തെക്കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കും. മുമ്പ് പ്രതിസന്ധിഘട്ടങ്ങളില്‍ ചെയ്തതുപോലെ കീഴ്ഘടകങ്ങളെയെല്ലാം വിളിച്ച് ചേർത്ത് ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ഷെയ്ഖ് പി ഹാരിസ്

പാര്‍ട്ടി വിരുദ്ധ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഗൗരവമായാണ് സമീപിക്കുന്നതെന്നും മെയ് 31 ന് ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും ഹാരിസ് പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങള്‍ ബോധ്യപ്പെട്ടാൽ തീർച്ചയായും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യാൻ ജൂൺ രണ്ടിന് കോഴിക്കോട് ജില്ലാ കമ്മിറ്റി ചേരും. തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റികളും യോഗം ചേർന്ന് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തുമെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.

ലയനത്തെക്കുറിച്ച് എൽജെഡി തീരുമാനമെടുത്തിട്ടില്ല, തീരുമാനങ്ങൾ ഘടകങ്ങളെല്ലാം ഏകകണ്ഠേന അനുസരിക്കും : ഷെയ്ഖ് പി ഹാരിസ്

ലോക് താന്ത്രിക് ജനതാദൾ - ജനതാദൾ സെക്കുലർ പാർട്ടി ലയനത്തെക്കുറിച്ച് ഇതുവരെ  തങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ വസ്തുതാവിരുദ്ധവുമാണെന്നും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ ഏകകണ്ഠേമായിരിക്കും. മുൻകാലത്ത് പാർട്ടി രാഷ്ട്രീയമായി ഏറെ പ്രതിസന്ധികൾ നേരിട്ടപ്പോൾ ചെയ്തതുപോലെ കീഴ്ഘടകങ്ങൾ എല്ലാം വിളിച്ചുചേർത്ത് ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനങ്ങൾ എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ തോൽവി സംബന്ധിച്ച പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് മാധ്യമങ്ങളോട് പങ്കുവച്ച അഭിപ്രായങ്ങൾ അദ്ദേഹത്തിൻറെ വ്യക്തിപരമാണെന്നും പാർട്ടി ഔദ്യോഗിക സംവിധാനങ്ങൾ അത്തരത്തിലൊരു ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് കഴിഞ്ഞ കുറെ കാലങ്ങളായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും പാർട്ടിയോട് ആലോചിക്കാതെ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുമാണ് ഉണ്ടാവുന്നത്. പാർട്ടിയോട് ആലോചിക്കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ പാർട്ടി ഗൗരവമായി തന്നെയാണ് കാണുന്നത്. മെയ് 31, ജൂൺ 1 തീയതികളിൽ നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി ഇതുസംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കും. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത് എന്ന് പരിശോധനയിൽ ബോധ്യപ്പെട്ടാൽ തീർച്ചയായും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യാൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ജൂൺ രണ്ടിന് ചേരുന്നുണ്ട്. ഇതുകൂടാതെ പാർട്ടിയുടെ തനതായ തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റികളും യോഗം ചേർന്ന് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തും - ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
Last Updated : May 30, 2019, 9:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.