കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ റീപോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. മണ്ഡലത്തിലെ 110 ബൂത്തുകളിൽ റീ പോളിങ് വേണം എന്നാവശ്യപ്പെട്ട് യു ഡി എഫ് കലക്ടർക്ക് പരാതി നൽകി. 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്ന മണ്ഡലത്തിലെല്ലാം റീപോളിങ് വേണമെന്നാണ് ആവശ്യം.
രാജ്മോഹൻ ഉണ്ണിത്താന്റെ ചീഫ് ഇലക്ഷൻ ഓഫീസർ അഡ്വ. സി കെ ശ്രീധരനാണ് പരാതി നൽകിയത്. കാസര്‍കോട് പാർലമെന്‍റ് മണ്ഡലത്തിലെ കള്ളവോട്ട് ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് പരാതി ലഭിച്ചത്.
റീപോളിങ് നടക്കുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതിനൊപ്പം ഓരോ ബൂത്ത് കേന്ദ്രീകരിച്ചും ഒരു കേന്ദ്ര നിരീക്ഷകനെ നിയോഗിക്കണം. എൽ ഡി എഫിന്‍റെ ശക്തി കേന്ദ്രങ്ങളായ പയ്യന്നൂർ, കല്യാശ്ശേരി, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പരിഹാരമില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനാണ് യുഡിഎഫിന്‍റെ തീരുമാനം.
കാസര്‍കോട് റീപോളിങ് വേണമെന്ന് യുഡിഎഫ്
90ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്ന മണ്ഡലങ്ങളിലെല്ലാം റീപോളിങ് വേണമെന്നാണ് ആവശ്യം. യുഡിഎഫ് ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി
കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ റീപോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. മണ്ഡലത്തിലെ 110 ബൂത്തുകളിൽ റീ പോളിങ് വേണം എന്നാവശ്യപ്പെട്ട് യു ഡി എഫ് കലക്ടർക്ക് പരാതി നൽകി. 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്ന മണ്ഡലത്തിലെല്ലാം റീപോളിങ് വേണമെന്നാണ് ആവശ്യം.
രാജ്മോഹൻ ഉണ്ണിത്താന്റെ ചീഫ് ഇലക്ഷൻ ഓഫീസർ അഡ്വ. സി കെ ശ്രീധരനാണ് പരാതി നൽകിയത്. കാസര്‍കോട് പാർലമെന്‍റ് മണ്ഡലത്തിലെ കള്ളവോട്ട് ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് പരാതി ലഭിച്ചത്.
റീപോളിങ് നടക്കുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതിനൊപ്പം ഓരോ ബൂത്ത് കേന്ദ്രീകരിച്ചും ഒരു കേന്ദ്ര നിരീക്ഷകനെ നിയോഗിക്കണം. എൽ ഡി എഫിന്‍റെ ശക്തി കേന്ദ്രങ്ങളായ പയ്യന്നൂർ, കല്യാശ്ശേരി, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പരിഹാരമില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനാണ് യുഡിഎഫിന്‍റെ തീരുമാനം.
കാസർകോട് ജില്ലയിൽ 110 ബൂത്തുകളിൽ റീ പോളിംങ് നടത്തണമെന്ന് UDF. വിഷയത്തിൽ കലക്ടർക്ക് പരാതി നൽകി. കേന്ദ്രസേനയെയും കേന്ദ്ര നിരീക്ഷകരെയും നിയോഗിക്കണം എന്നും ആവശ്യം. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിനായുള്ള യുഡിഎഫിന്റെ ആവശ്യം.
കാസര്‍കോട് മണ്ഡലത്തില്‍ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിങ് നടന്നത്. അതില്‍ 100 ബൂത്തുകളില്‍ റീപോളിങ് വേണമെന്നാണ് യുഡിഎഫ് ആവശ്യമുന്നയിക്കുന്നത്. തൃക്കരിപ്പുര്‍, കല്യാശ്ശേരി, പയ്യന്നൂര്‍,കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് റീപോളിങ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും പോളിങ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടറെ കാണും.
Conclusion: