കോഴിക്കോട്: കൊവിഡ് രോഗികളുടെ ഓക്സിജന്‍ അളവ് പരിശോധിക്കുന്ന പള്‍സ് ഓക്സി മീറ്ററിന് കോഴിക്കോട്ടും കൊള്ളവില. കഴിഞ്ഞ ദിവസം വരെ അഞ്ഞൂറ് രൂപയ്ക്ക് ലഭിച്ചിരുന്ന ഓക്സിമീറ്ററിന് ഇപ്പോള്‍ രണ്ടായിരത്തോളം രൂപ നല്‍കണം. പലയിടത്തും ഇത് ലഭ്യവുമല്ല. കടുത്ത ക്ഷാമം കൂടിയായതോടെ രോഗികളുടെ വീടുകളില്‍ ഉപകരണം കൃത്യമായി എത്തിച്ചിരുന്ന തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി.
കൂടുതല്‍ വായിക്കുക…….കോട്ടയത്ത് കൊവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ ; സംസ്ഥാനത്ത് ആദ്യം
വിലക്കൂടുതലും ലഭ്യതക്കുറവും കാരണം നട്ടം തിരിയുകയാണ് ആര്‍.ആര്‍.ടികള്‍. വീട്ടിൽ കഴിയുന്ന രോഗികളാവട്ടെ സന്നദ്ധ സംഘടനകളുടെയും മറ്റും സഹായം തേടുകയാണ്. ഇതോടെ ഹോം ഐസൊലേഷന്‍ സംവിധാനം അവതാളത്തിലാകുമോയെന്നാണ് ആശങ്ക. പള്‍സ് ഓക്സി മീറ്ററിന്‍റെ ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും എന്നാണ് വിലയിരുത്തൽ.