ETV Bharat / briefs

ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി; കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രതിഷേധം - കീമോതെറാപ്പി

ആലപ്പുഴ കുടശനാട് സ്വദേശിയാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നല്‍കിയെന്ന പരാതിയുമായി രംഗത്ത് എത്തിയത്

ktm
author img

By

Published : Jun 2, 2019, 6:09 PM IST

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കാൻസർ രോഗം സ്ഥിരീകരിക്കാതെ കീമോതെറാപ്പി നൽകിയതായി പരാതി. ആലപ്പുഴ കുടശനാട് സ്വദേശിക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നല്‍കിയെന്ന പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്. സംഭവത്തിൽ എഐവൈഎഫ് പ്രതിഷേധവുമായി രംഗത്തെത്തി. തെറ്റായ റിസൾട്ട് നൽകിയ ലാബ് ഉപരോധിച്ച് കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

നെഞ്ചില്‍ തടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് എത്തുന്നത്. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാമോഗ്രാം നിര്‍ദേശിച്ചു. മുഴയുള്ള ഭാഗത്തെ സാമ്പിളുകള്‍ ശേഖരിച്ച് ആശുപത്രി ലാബിലും സ്വകാര്യ ലാബിലും പരിശോധനക്ക് നല്‍കി.

ഇതില്‍ സ്വകാര്യ ലാബിലെ ഫലമാണ് ആദ്യം ലഭിച്ചത്. ക്യാന്‍സര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നതോടെ ചികിത്സ ആരംഭിച്ചു. കീമോ ചികിത്സ തുടങ്ങിയതോടെ മുടി കൊഴിഞ്ഞ് ശരീരം കരിവാളിച്ചു. ഒപ്പം നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടായി.

പിന്നീട് മെഡിക്കൽ കോളജിലെ പാതോളജി ലാബിലെ ഫലം വന്നപ്പോള്‍ ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ആര്‍സിസിയിലെ പരിശോധനയിലും ക്യാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതോടെ മുഴ ശസ്ത്രക്രിയ ചെയ്ത് മാറ്റുകയായിരുന്നു. ഇതോടെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. ആശുപത്രിയിലെയും സ്വകാര്യ ലാബിലെയും ചികിത്സ വീഴ്ച്ചകളെ സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

 കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ കാൻസർ രോഗം സ്ഥിരീകരിക്കാതെ കീമോതെറാപ്പി നൽകിയതായി പരാതി ഉയരുന്നത്.
ആലപ്പുഴ കുടശനാട് സ്വദേശിക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നല്‍കിയെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്.
നെഞ്ചില്‍ തടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാമോഗ്രാം നിര്‍ദേശിച്ചു. മുഴയുള്ള ഭാഗത്തെ സാമ്പിളുകള്‍ ശേഖരിച്ച് ആശുപത്രി ലാബിലും സ്വകാര്യ ലാബിലും പരിശോധനക്കും നല്‍കി.
ഇതില്‍ സ്വകാര്യ ലാബിലെ ഫലമാണ് ആദ്യം ലഭിച്ചത്. ക്യാന്‍സര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നതോടെ ചികിത്സ ആരംഭിച്ചു. കീമോ ചികിത്സ തുടങ്ങിയതോടെ മുടി കൊഴിഞ്ഞ് ശരീരം കരിവാളിച്ചു. ഒപ്പം നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടായി. പിന്നീട് കോളെജിലെ പതോളജി ലാബിലെ ഫലം വന്നപ്പോള്‍ ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം ആര്‍.സി.സിയിലെ പരിശോധനയിലും ക്യാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതോടെ മുഴ ശസ്ത്രക്രിയ ചെയ്ത് മാറ്റുകയായിരുന്നു. ഇതോടെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. ആശുപത്രിയിലെയും സ്വകാര്യ ലാബിലെയും ചികിത്സ വീഴ്ച്ചകളെ സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.