ETV Bharat / briefs

ആലപ്പാട്: കടലെടുക്കും മുമ്പ് വീണ്ടെടുക്കാം - ആലപ്പാട്

കരിമണല്‍ ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട് ജനകീയ സമരസമിതി നടത്തുന്ന സമരം 200-ാം ദിവസത്തിലേക്ക്.

മണ്ണിന് വേണ്ടിയുള്ള പോരാട്ടം ഇനി എത്ര നാള്‍?
author img

By

Published : May 18, 2019, 3:06 PM IST

Updated : May 18, 2019, 4:48 PM IST

കൊല്ലം: പ്രകൃതി ഭംഗി കൊണ്ടും മത്സ്യ സമ്പത്ത് കൊണ്ടും സമ്പന്നമായിരുന്ന കൊല്ലം ജില്ലയിലെ ആലപ്പാടും സമീപ പ്രദേശങ്ങളും ഇന്ന് ഒരു മണല്‍ വരമ്പായി മാറിക്കഴിഞ്ഞു. ദശാബ്ദങ്ങളായി ഭൂമി തുരന്ന് നടത്തുന്ന കരിമണല്‍ ഖനനം ഒരു ഗ്രാമത്തെ ഒന്നടങ്കം കടലില്‍ മുക്കിക്കളയുന്ന സാഹചര്യം. 1965 മുതല്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്, കേരളാ മിനറല്‍സ് ആന്‍റ് മെറ്റല്‍സ് കമ്പനികളുടെ ഖനന പ്രവര്‍ത്തനങ്ങളാണ് ഈ പ്രത്യാഘാതത്തിന്‍റെ ആണിക്കല്ല്. ഭൗമതലത്തില്‍ മനുഷ്യന്‍ നടത്തുന്ന വിനാശകരമായ ഇടപെടലുകളില്‍ ഏറ്റവും ആപല്‍കരമായ ഒന്നാണ് സമുദ്രതീരത്തെ മണല്‍ ഖനനം. കിലോമീറ്ററുകള്‍ കരയായി കിടന്ന പ്രദേശം ദശാബ്ദങ്ങള്‍ക്കിപ്പുറം കടലായി മാറിക്കഴിഞ്ഞിരിക്കുന്നു. തീരത്തെ സംരക്ഷിച്ചുപോരുന്ന കണ്ടല്‍ക്കാടുകളും തീരവൃക്ഷങ്ങളും ഇന്ന് കഥയോര്‍മ്മകളായി മാറ്റപ്പെട്ടിരിക്കുന്നു. കേരളത്തില്‍ വീശിയടിച്ച സുനാമിയില്‍ ആലപ്പാട്ട് തീരത്തുനിന്ന് മാത്രം കൊണ്ടുപോയത് 131 ജീവനുകളാണ്. ഇനിയൊരു പാരിസ്ഥിതിക ദുരന്തത്തെ താങ്ങാന്‍ ആലപ്പാടിനോ സമീപ പ്രദേശങ്ങള്‍ക്കോ ശേഷിയില്ല. ഇത് മനസിലാക്കി രൂപപ്പെട്ട ആ ജനകീയ പോരാട്ടമാണ് നാളെ 200-ാം ദിവസത്തിലേക്ക് കടക്കുന്നത്.

ആലപ്പാട് സമരം 200-ാം ദിവസത്തിലേക്ക്

ആലപ്പാട് പഞ്ചായത്തിനോട് തൊട്ടുചേര്‍ന്ന് കിടക്കുന്ന പത്മന പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് പൊന്മന. ഇന്ന് ആലപ്പാട്ടുകാരുടെ വികാരമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്മയിലെ ജനങ്ങളുടേത്. ഒരായുസ് മുഴുവന്‍ ജനിച്ചുവളര്‍ന്ന ഇടത്തിന് വേണ്ടി വാദിച്ച പലരും തോറ്റു തളര്‍ന്ന് എവിടെയോ ജീവിതം തള്ളി നീക്കുന്നുണ്ട്. പ്രേതാലയം പോലെ തോന്നിപ്പിക്കുന്ന ആളൊഴിഞ്ഞ വീടുകള്‍ ചിതലെടുത്ത കഴുക്കോലുകള്‍ അങ്ങനെ അങ്ങനെ നിരവധി അവശേഷിപ്പുകള്‍ ഇന്നും നമുക്കിവിടെ കാണാം. 600 ഓളം ഏക്കര്‍ വിസ്തൃതിയില്‍ 1000 ല്‍ അധികം കുടുംബങ്ങള്‍ താമസിച്ചിരുന്ന പൊന്മനയില്‍ ഇന്ന് കാണാനാവുക ഒന്നോ രണ്ടോ പേരെ മാത്രം. ഒരേക്കര്‍ ഭൂമിയുണ്ടായിരുന്ന അവകാശികള്‍ക്ക് നിലവില്‍ ഉള്ളത് ഒന്നര സെന്‍റോളം. പുനരധിവാസ പാക്കേജുകള്‍ ഒന്നും ഫലം കാണാതെ വന്നതോടെ പൂര്‍ണമായും ഒറ്റപ്പെട്ടവരായി ആ ജനത മാറി. പൊതുമേഖലാ സ്ഥാപനങ്ങള്‍ 24 മണിക്കൂറും നടത്തിവന്ന ഖനന പ്രവര്‍ത്തനങ്ങള്‍ ഒന്നും ശാസ്ത്രീയമായിരുന്നില്ല. മിനറല്‍ കണ്‍സഷന്‍ റൂള്‍ 1960 മിനറല്‍ കണ്‍സര്‍വേഷന്‍ ആന്റ് ഡെവലപ്പ്‌മെന്‍റ് റൂള്‍1988 എന്നിവ ലംഘിക്കപ്പെട്ടു. കടലാക്രമണങ്ങളെ ചെറുക്കാന്‍ വേണ്ട മുന്നൊരുക്കങ്ങൾ നടത്താതെ ആയിരുന്നു ഖനന പ്രവര്‍ത്തനങ്ങള്‍. ബുള്‍ഡോസറുകളും ഫ്രണ്ട് എന്‍റ് ലോഡറുകളും ഉപയോഗിച്ച് മണല്‍ വാരിയെടുത്തതോടെ കടല്‍ കരയിലേയ്ക്ക് കയറിത്തുടങ്ങി.

200-ാം ദിവസത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് അനുകൂല നിലപാട് ആലപ്പാട്ടുകാര്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറുമല്ല. നിയമ സംവിധാനങ്ങള്‍ വഴിയുള്ള ശ്രമങ്ങള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഒരു സമയം വരെ സാമൂഹ്യ മാധ്യമങ്ങളില്‍ കത്തി നിന്ന ആലപ്പാട്ടെ സമരഗാഥ പലയിടങ്ങളിലായി ചിതറി പോയെന്നും പറയാതെ വയ്യ.

ആലപ്പാട് സമരം ഇരുന്നൂറാം ദിവസത്തിലേക്ക്.. മണ്ണിന് വേണ്ടിയുള്ള പോരാട്ടം ഇനി എത്ര നാള്‍? (വാർത്താ പരമ്പര)

പ്രകൃതി ഭംഗി കൊണ്ടും മത്സ്യ സമ്പത്ത് കൊണ്ടും സമ്പന്നമായിരുന്ന കൊല്ലം ജില്ലയിലെ ആലപ്പാടും സമീപ പ്രദേശങ്ങളും ഇന്ന് ഒരു മണല്‍ വരമ്പായി മാറിക്കഴിഞ്ഞു. ദശാബ്ദങ്ങളായി ഭൂമി തുരന്ന് നടത്തുന്ന കരിമണല്‍ ഖനനം ഒരു ഗ്രാമത്തെ ഒന്നടങ്കം കടലില്‍ മുക്കിക്കളയുന്ന സാഹചര്യം. 1965 മുതല്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്, കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് കമ്പനികളുടെ ഖനന പ്രവര്‍ത്തനങ്ങളാണ് ഈ ദൂര വ്യാപക പ്രത്യേകഘാതങ്ങളുടെ ആണിക്കല്ല്. ഭൗമതലത്തില്‍ മനുഷ്യന്‍ നടത്തുന്ന വിനാശകരമായ ഇടപെടലുകളില്‍ ഏറ്റവും ആപല്‍കരമായ ഒന്നാണ് സമുദ്രതീരത്തെ മണല്‍ ഖനനം. കലോ മീറ്ററുകള്‍ കരയായി കിടന്ന പ്രദേശം ദശാബ്ദങ്ങള്‍ക്കിപ്പുറം കടലായി മാറിക്കഴിഞ്ഞിരിക്കുന്നു. തീരത്തെ സംരക്ഷിച്ചുപോരുന്ന കണ്ടല്‍ക്കാടുകളും തീരവൃക്ഷങ്ങളും കഥയോര്‍മ്മകളായി മാറ്റപ്പെട്ടിരിക്കുന്നു. കേരളത്തില്‍ വീശിയടിച്ച സുനാമിയില്‍  ആലപ്പാട്ട് തീരത്തുനിന്ന് മാത്രം കൊണ്ടുപോയത് 131 ജീവനുകളാണ്. ഇനിയൊരു പാരിസ്ഥിതിക ദുരന്തത്തെ താങ്ങാന്‍ ആലപ്പാടിനോ സമീപ പ്രദേശങ്ങള്‍ക്കോ ശേഷിയില്ല. ഇത് മനസിലാക്കി രൂപപ്പെട്ട ആ ജനകീയ പോരാട്ടമാണ് നാളെ 200-ാം ദിവസത്തിലേക്ക് കടക്കുന്നത്. 

എവിടെ താമസിച്ചിരുന്നു എന്ന് ചോദിച്ചാല്‍ കടലിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന ഒരു ജനതയെ സങ്കല്‍പ്പിക്കാനാവുമോ. അങ്ങനെ ഒരു ജനത പലയിടങ്ങളിലായി എവിടെയൊക്കെയോ ചിതറി കിടപ്പുണ്ട്. ആലപ്പാട് പഞ്ചായത്തിനോട് തൊട്ടുചേര്‍ന്ന് കിടക്കുന്ന പത്മന പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് പൊന്മന. ഇന്ന് ആലപ്പാട്ടുകാരുടെ വികാരങ്ങളായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്മയിലെ ജനങ്ങളുടേത്. ഒരായുസ് മുഴുവന്‍ ജനിച്ചുവളര്‍ന്ന ഇടത്തിന് വേണ്ടി വാദിച്ച പലരും തോറ്റു തളര്‍ന്ന് എവിടെയോ ജീവിതം തള്ളി നീക്കുന്നുണ്ട്. പ്രേതാലയം പോലെ തോന്നിപ്പിക്കുന്ന ആളൊഴിഞ്ഞ വീടുകള്‍ ചിതലെടുത്ത കഴുക്കോലുകള്‍ അങ്ങനെ അങ്ങനെ നിരവധി അവശേഷിപ്പുകള്‍ ഇന്നും നമുക്കിവിടെ കാണാം. 600 ഓളം ഏക്കര്‍ വിസ്തൃതിയില്‍ 1000 ല്‍ അധികം കുടുംബങ്ങള്‍ താമസിച്ചിരുന്ന പൊന്മനയില്‍ ഇന്ന് കാണാനാവുക ഒന്നോ രണ്ടോ പേരെ മാത്രം. ഒരേക്കര്‍ ഭൂമിയുണ്ടായിരുന്ന അവകാശികള്‍ക്ക് നിലവില്‍ കരയായി ഉള്ളത് ഒന്നര സെന്റോളം. പുനരധിവാസ പാക്കേജുകള്‍ ഒന്നും ഫലം കാണാതെ വന്നതോടെ പൂര്‍ണമായും ഒറ്റപ്പെട്ടവരായി ആ ജനത മാറി. പൊതുമേഖലാ സ്ഥാപനങ്ങള്‍ 24 മണിക്കൂറും നടത്തിവന്ന ഖനന പ്രവര്‍ത്തനങ്ങള്‍ ഒന്നും ശാസ്ത്രീയമായിരുന്നില്ല. മിനറല്‍ കണ്‍സഷന്‍ റൂള്‍ 1960 മിനറല്‍ കണ്‍സര്‍വേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റ് റൂള്‍1988 എന്നിവ ലംഘിക്കപ്പെട്ടു. കടലാക്രമണങ്ങളെ ചെറുക്കാന്‍ വേണ്ട മുന്നൊരുക്കള്‍ നടത്താതെ ആയിരുന്നു ഖനന പ്രവര്‍ത്തനങ്ങള്‍. ബുള്‍ഡോസറുകളും ഫ്രണ്ട് എന്റ് ലോഡറുകളും ഉപയോഗിച്ച് മണല്‍ വാരിയെടുത്തതോടെ കടല്‍ കരയിലേയ്ക്ക് കയറിത്തുടങ്ങി. 

200 ാം ദിവസത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് അനുകൂല നിലപാട് ആലപ്പാട്ടുകാര്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറുമല്ല. നിയമ സംവിധാനങ്ങള്‍ വഴിയുള്ള ശ്രമങ്ങള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഒരു സമയം വരെ സാമൂഹ്യ മാധ്യമങ്ങളില്‍ കത്തി നിന്ന ആലപ്പാട്ടെ സമരഗാഥ പലയിടങ്ങളിലായി ചിതറി പോയെന്നും പറയാതെ വയ്യ (തുടരും)
Last Updated : May 18, 2019, 4:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.