ETV Bharat / briefs

കാലവർഷം: കൊല്ലം ജില്ലയിൽ കൺട്രോൾ റൂം തുറന്നു

സ്പെഷ്യൽ റാങ്കിൽ കുറയാത്ത വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക.

കൊല്ലം ജില്ലയിൽ കൺട്രോൾ റൂം തുറന്നു
author img

By

Published : Jun 8, 2019, 5:52 PM IST

കൊല്ലം: കൊല്ലം ജില്ലയിൽ ഒൻപതിനും പത്തിനും പതിനൊന്നിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ താലൂക്കുകളിൽ കൺട്രോൾ റൂം തുറന്നതായി ജില്ലാ കളക്ടർ എസ്.കാർത്തികേയൻ അറിയിച്ചു. സ്പെഷ്യൽ റാങ്കിൽ കുറയാത്ത വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലായിരുക്കും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക. എല്ലാ കൺട്രോൾ റൂമിലും വാഹനം ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ കൺട്രോൾ റൂമിൽ ഉണ്ടായിരിക്കും. ഓറഞ്ച് അലർട്ട് പിൻവലിക്കും വരെ കൺട്രോൾ റൂം പ്രവർത്തിക്കും. ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ ദുരന്തനിവാരണത്തിനായുള്ള പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രം, ആശുപത്രികളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ഉദ്യോഗസ്ഥരും ഓൺകോൾ വ്യവസ്ഥയിൽ സജ്ജരായിരിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജില്ലയിൽ ലഭ്യമായ ക്രയിനുകൾ, ഹിറ്റാച്ചികൾ, ജെസിബി തുടങ്ങിയവ ഏതു സമയവും വിന്യസിക്കാൻ ആർടിഒയെ ചുമതലപ്പെടുത്തി. ജലാശയവുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. കൊല്ലം - 04742742116, കരുനാഗപ്പള്ളി - 0476 2830345, പുനലൂർ - 0475 222605, കുന്നത്തൂർ - 0476 2830345 എന്നിവയാണ് ഫോൺ നമ്പറുകൾ.

Intro:Body:

കൊല്ലം ജില്ലയിൽ ഒൻപതിനും പത്തിനും പതിനൊന്നിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ താലൂക്കുകളിൽ കൺട്രോൾ റൂം തുറന്നതായി ജില്ലാ കളക്ടർ എസ്.കാർത്തികേയൻ അറിയിച്ചു. സ്പെഷ്യൽ റാങ്കിൽ കുറയാത്ത വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലായിരുക്കും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക. എല്ലാ കൺട്രോൾ റൂമിലും വാഹനം ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ കൺട്രേൾ റൂമിൽ ഉണ്ടായിരിക്കും. ഓറഞ്ച് അലർട്ട് പിൻവലിക്കും വരെ കൺട്രോൾ റൂം പ്രവർത്തിക്കും. കൊല്ലം - 04742742116, കരുനാഗപ്പള്ളി - 0476 2830345, പുനലൂർ - 0475 222605, കുന്നത്തൂർ - 0476 2830345 എന്നിവയാണ്ഡ്യൂ ഫോൺ നമ്പരുകൾ. ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ ദുരന്തനിവാരണത്തിനായുള്ള പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രം, ആശുപത്രികളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ഉദ്യോഗസ്ഥരും ഓൺകോൾ വ്യവസ്ഥയിൽ സജ്ജരായിരിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജില്ലയിൽ ലഭ്യമായ ക്രയിനുകൾ, ഹിറ്റാച്ചികൾ, ജെസിബി ഏതു സമയവും വിന്യസിക്കാൻ ആർടിഒയെ ചുമതലപ്പെടുത്തി. ജലാശയവുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.