ETV Bharat / briefs

തിരൂരില്‍ സമാധാന കമ്മിറ്റി: സിപിഎമ്മും മുസ്ളീംലീഗും ധാരണയായി

ഒരു വർഷം മുമ്പ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും പരസ്പരം ഐക്യപ്പെടുന്നതിനും വേണ്ടിയാണ് സമാധാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തത്

സമാധാന കമ്മിറ്റി രൂപീകരിച്ച് സിപിഐഎം-ലീഗ് സംസ്ഥാന നേതാക്കള്‍
author img

By

Published : May 19, 2019, 10:17 AM IST

Updated : May 19, 2019, 1:40 PM IST

തിരൂര്‍: തിരൂരിന്‍റെ തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കറുതി വരുത്താന്‍ സിപിഐഎം-ലീഗ് സംസ്ഥാന നേതാക്കള്‍ സമാധാമ കമ്മിറ്റി രൂപീകരിച്ചു. ഒരു വർഷം മുമ്പ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച കമ്മിറ്റികൾ പ്രവർത്തനം വിലയിരുത്തുന്നതിനും പരസ്പരം ഐക്യപ്പെടുന്നതിനും വേണ്ടിയാണ് സമാധാന കമ്മിറ്റി യോഗം വിളിച്ച് ചേര്‍ത്തത്. യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ മികച്ച പ്രവർത്തനം മൂലം പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാൻ കഴിഞ്ഞതായി വിലയിരുത്തി. തുടർന്ന് ഇഫ്ത്താർ സംഗമവും നടത്തി. തീരദേശത്തെ വീട്ടുകാർ തമ്മിൽ കൂടുതൽ ഐക്യവും സഹകരണം ഉറപ്പുവരുത്താനും തീരുമാനിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഒഴിവാക്കാനും വിജയാഘോഷങ്ങൾ നിയന്തിക്കാനും ഡി ജെ പോലുള്ളവ പൂർണ്ണമായും ഒഴിവാക്കാനും രാത്രിയിലുള്ള ആഘോഷങ്ങൾ അനുവദിക്കേണ്ടെന്നും തീരുമാനിച്ചു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ നേതൃത്വം ഇടപെട്ട് പരിഹാരം കാണണമെന്നും തീരുമാനിച്ചു. കൂട്ടായി മഖ്ദൂമിയ ഓഡിറ്റോറിയത്തിൽ തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കറിന്‍റെ നേതൃത്വത്തിലാണ് യോഗം നടന്നത്.

യോഗത്തിൽ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് എം അബ്ദുള്ളക്കുട്ടി അധ്യക്ഷനായി. സി പി എം ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ, സി ഐ പി കെ പത്മരാജൻ, കൂട്ടായി ഖാസി പി വി അബ്ദുൾ അസീസ് ഹാജി മൗലവി, സി പി ഷുക്കൂർ എന്നിവർ സംസാരിച്ചു.

Intro:തിരൂരിന്റെ തീരദേശത്തെ രാഷ്ടീയ സംഘർഷങ്ങൾക്കറുതി വരുത്താൻ സി പി ഐ എം -ലീഗ് സംസ്ഥാന നേതാക്കൾ ഇടപെട്ട് സമാധാന കമ്മിറ്റി രൂപീകരിച്ചിരുന്നു. ഒരു വർഷം മുമ്പ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച കമ്മിറ്റികൾ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തുന്നതിനും പരസ്പരം ഐക്യപ്പെടുന്നതിനും വേണ്ടിയാണ് സമാധാന കമ്മിറ്റി യോഗവും തുടർന്ന് ഇഫ്ത്താർ സംഗമവും നടത്തിയത്. കൂട്ടായി മഖ്ദൂമിയ ഓഡിറ്റോറിയത്തിൽ തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കറിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്

Body:രാഷ്ടീയ സംഘർഷങ്ങൾക്കറുതി വരുത്താൻ സി പി ഐ എം -ലീഗ് സംസ്ഥാന നേതാക്കൾ ഇടപെട്ട് സമാധാന കമ്മിറ്റി രൂപീകരിച്ചിരുന്നു.

Conclusion:യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ മികച്ച പ്രവർത്തനം മൂലം പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാൻ കഴിഞ്ഞതായി വിലയിരുത്തി. തീരദേശത്തെ വീട്ടുകാർ തമ്മിൽ കൂടുതൽ ഐക്യവും സഹകരണം ഉറപ്പുവരുത്താനും തീരുമാനിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്‌ധപ്പെട്ട് സംഘർഷങ്ങൾ ഒഴിവാക്കാൻ വിജയാഘോഷങ്ങൾ നിയന്തിക്കാനും ഡി ജെ പോലുള്ളവ പൂർണ്ണമായും ഒഴിവാക്കാനും രാത്രിയിലുള്ള ആഘോഷങ്ങൾ അനുവദിക്കേണ്ടെന്നും തീരുമാനിച്ചു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ നേതൃത്വം ഇടപെട്ട് പരിഹാരം കാണണമെന്നും തീരുമാനിച്ചു. യോഗത്തിൽ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് എം അബ്ദുള്ളക്കുട്ടി അധ്യക്ഷനായി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ, ഡിവൈഎസ്പി ബിജു ഭാസ്ക്കർ, സി ഐ പി കെ പത്മരാജൻ,  കൂട്ടായി ഖാസി പി വി അബ്ദുൾ അസീസ് ഹാജി മൗലവി,  എന്നിവർ സംസാരിച്ചു. സി പി ഷുക്കൂർ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന ഇഫ്ത്താർ സംഗമത്തിൽ നൂറിലേറെ പേർ പങ്കെടുത്തു

Last Updated : May 19, 2019, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.