ETV Bharat / briefs

രാഷ്ടീയ സംഘര്‍ഷം: രണ്ട് പേര്‍ക്ക് വെട്ടേറ്റു

ലീഗ് കൗണ്‍സിലര്‍ സലാം, മൊയ്തീന്‍ കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

രാഷ്ടീയ പാർട്ടി സംഘര്‍ഷം
author img

By

Published : May 4, 2019, 10:08 PM IST

Updated : May 5, 2019, 9:52 PM IST

മലപ്പുറം: താനൂരിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ലീഗ് കൗണ്‍സിലര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ലീഗ് കൗണ്‍സിലര്‍ സലാം, മൊയ്തീന്‍ കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘം ആളുകള്‍ ലീഗ് കൗണ്‍സിലര്‍ സി പി സലാമിനെ അക്രമിക്കാന്‍ എത്തുകയായിരുന്നു. അക്രമികളെ കണ്ട് ഓടിയ സലാം അടുത്തുള്ള കുഞ്ഞായിഷയുടെ വീട്ടില്‍ കയറി. പിറകെ എത്തിയ അക്രമികള്‍ സലാമിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച കുഞ്ഞായിഷയെ ചവിട്ടി വീഴ്ത്തി. അക്രമിസംഘം വീടിന്‍റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു.

രണ്ട് പേര്‍ക്ക് വെട്ടേറ്റു

വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് മൊയ്തീന്‍ കോയയെയും അക്രമികള്‍ വെട്ടിയത്. തുടര്‍ന്ന് വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. സമീപത്തെ ചിരായിന്‍റെ പുരയ്ക്കല്‍ ഖജീവിയുടെ വീടും അക്രമിസംഘം അടിച്ച് തകര്‍ത്തു. കൂടാതെ പ്രദേശത്തെ മൂന്നു വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് വിന്ന്യസിച്ചിരിക്കുന്നത്.

Intro:രാഷ്ടീയ പാർട്ടികൾ തമ്മിലുള്ള കുടിപ്പക താനൂർ തീരദേശത്ത് അശാന്തി വിതക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമസംഭവത്തിന് ശേഷം മൂന്ന് വീടുകളും അക്രമികൾ തകർത്തു.

Body:സലാമിനെ വീട്ടിൽ കയറി വെട്ടുകയും തടയാൻ ശ്രമിച്ച കുഞ്ഞായിശയെ ചവിട്ടി വീഴ്ത്തുകയും ചെയ്തു

Conclusion:ലീഗ് കൗൺസിലർ ഉൾപ്പെടെ രണ്ട് പേർക്ക് വെട്ടേറ്റത് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ്ഒരു രാത്രി കൊണ്ട് താനൂർ അഞ്ചുടിയിൽ മൂന്ന് വീടുകളാണ് തകർക്കപ്പെട്ട് വാസയോഗ്യമല്ലാതായി മാറിയത്. അക്രമിസംഘത്തെ കണ്ട് ഭയന്നോടിയ കൗൺസിലർ സി.പി സലാം എനിന്റെ പുരയ്ക്കൽ കുഞ്ഞായിശയുടെ വീട്ടിലേക്കാണ് കയറിയത് പിന്തുടർന്ന അക്രമി സംഘം സലാമിനെ വീട്ടിൽ കയറി വെട്ടുകയും തടയാൻ ശ്രമിച്ച കുഞ്ഞായിശയെ ചവിട്ടി വീഴ്ത്തുകയും ചെയ്തു.

ബൈറ്റ്
കുഞ്ഞായിശ 

ശേഷം വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്താണ് അക്രമികൾ അരിശം തീർത്തത്.വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം മൊയ്തീൻ കോയ യെ വെട്ടിയ ശേഷം വീട്ടിലെ സാധന സാമഗ്രിക്കൾ വലിച്ച് വാരിയിടുകയും വീടിന്റെ  ജനൽചില്ലുകൾ പൂർണ്ണമായും അടിച്ച് തകർത്തു. സമീപത്തെ ചിരായി ന്റെ പുരക്കൽ ഖജീവിയുടെ വീടും അക്രമിസംഘം തകർത്തു.

ബൈറ്റ്

ഖജീവി

ലക്ഷത്തോളം രൂപയാണ് നഷ്ട്ടമുണ്ടായത്. അക്രമ സംഭവങ്ങൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ തീരദേശത്ത് വൻ പോലീസ്  സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.

Last Updated : May 5, 2019, 9:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.