ETV Bharat / briefs

മാൽകോ ടെക്സ് സ്പിന്നിങ് മിൽ അടച്ചുപൂട്ടി

കെ എസ് ഇ ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് സ്പിന്നിങ് മിൽ അടച്ചുപൂട്ടിയത്

file
author img

By

Published : May 11, 2019, 8:05 PM IST

Updated : May 11, 2019, 11:02 PM IST

മലപ്പുറം: വ്യവസായ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനമായ മാൽകോ ടെക്സ് സ്പിന്നിങ് മിൽ അടച്ചുപൂട്ടി. കെ എസ് ഇ ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് ആതവനാട് കാർത്തലയില്‍ പ്രവര്‍ത്തിക്കുന്ന മില്‍ അടച്ചു പൂട്ടിയത്. സ്ഥാപനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 200 ഓളം ജീവനക്കാരുടെ ഉപജീവനമാര്‍ഗമാണ് ഇതോടു കൂടി ഇല്ലാതായത്. ഒരു കോടി രൂപയിലധികം വൈദ്യുതി കുടിശ്ശികയാണ് മാൽകോ ടെക്സ് അടച്ചു തീര്‍ക്കാനുള്ളത്. സ്ഥാപനത്തില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള ഗ്രാറ്റുവിറ്റി ഇനത്തിൽ 20 ലക്ഷം രൂപയോളവും കുടിശ്ശികയുണ്ട്.

മാൽകോ ടെക്സ് സ്പിന്നിങ് മിൽ അടച്ചുപൂട്ടി

അസംസ്കൃതവസ്തുവായ പരുത്തി വാങ്ങുന്നതിലും നൂൽ വിൽപ്പനയിലും വ്യാപകമായ അഴിമതി നടക്കുന്നതായി ജീവനക്കാര്‍ ആരോപിക്കുന്നു. എം ഡിയുടെ പേരിലും ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം അഞ്ചു കോടി രൂപയിലധികം ബാധ്യതയായിരുന്നു സ്ഥാപനം ഉണ്ടാക്കിയത്. അഴിമതിക്കെതിരെ നടപടിയെടുക്കണമെന്നും എം ഡി യെ മാറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ജീവനക്കാരും ഷെയര്‍ഹോള്‍ഡേഴ്സും മുഖ്യമന്ത്രി, വ്യവസായ മന്ത്രി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹൈക്കോടതി കേസും സ്ഥാപനത്തിന്‍റെ പേരില്‍ നിലവിലുണ്ട്. 1997 ല്‍ ആരംഭിച്ച സ്ഥാപനമാണ് മാൽകോ ടെക്സ്.

Intro:മലപ്പുറം : വ്യവസായ വകുപ്പിലെ നിയന്ത്രണത്തിലുള്ള ആതവനാട് കാർത്തല ചുങ്കത്തെ പൊതുമേഖല സ്ഥാപനമായ മാൽകോ ടെക്സ്സ് പിന്നിങ് മിൽ അടച്ചുപൂട്ടി കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലാണ് പൂട്ടിയത് ഇതോടെ 200 ഓളം ജീവനകാരുടെ ഉപജിവനമാർഗമാണ്ഇല്ലാതാവുന്നത്ത്  

Body:ഉന്നതങ്ങളിൽ നടക്കുന്ന വ്യാപക അഴിമതി കാരണം സ്ഥാപനം

Conclusion: വ്യവസായ വകുപ്പിലെ നിയന്ത്രണത്തിലുള്ള ആതവനാട് കാർത്തല ചുങ്കത്തെ പൊതുമേഖല സ്ഥാപനമായ മാൽകോ ടെക്സ്സ് പിന്നിങ് മിൽ അടച്ചു കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലാണ് പൂട്ടിയത് ഇതോടെ 200 ഓളം ജീവനകാരുടെ ഉപജിവനമാർഗമാണ്. ഇല്ലാതാവുന്നത്ത്  ഒരു കോടി രുപക്ക്  മുകളിൽ വൈദ്യുതി ബിൽ കുടിശ്ശികയുണ്ട് കെ എസ് ഇ ബി ചെയർ മനുമായി വ്യവസായ മന്ത്രി ഒഫിസ്  നിരന്തരം ബന്ധപ്പെടുന്നുണ്ട്   സ്ഥാപന. നടത്തിപ്പിൽ  ഗുരുതര പ്രശ്നങ്ങളുള്ളതായി ജീവനക്കാർ ആരോപിക്കുന്നു  ജീവനക്കാരുടെ ആരുടെ പ്രൊവിഡൻസ് ഫണ്ട് കൃത്യമായി നടക്കുന്നില്ല പിരിഞ്ഞുപോയ വർക്ക്  ഗ്രാറ്റുവിറ്റി ഇനത്തിൽ 20 ലക്ഷം രൂപയോളം കുടിശ്ശികയുണ്ട് അസംസ്കൃതവസ്തുവായ പരിധി വാങ്ങുന്നതിലും ഉൽപ്പന്നമായ നൂൽ വിൽപ്പനയിലും ഉന്നതങ്ങളിൽ നടക്കുന്ന വ്യാപക അഴിമതി കാരണം സ്ഥാപനം ഓരോ മാസവും 50 ലക്ഷം രൂപ നഷ്ടത്തിലാണ് കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ചു കോടി രൂപയ്ക്ക് മുകളിലാണ് നഷ്ടം  കണ്ണൂർ സ്പിന്നിങ് മിൽ  എം ഡി ഇൻ ചാർജ്‌ അയ സി ആർ രമേഷിനാണ്   മാൽ കോ ടെക്സ്  എംഡിയുടെ  പുർണ അധിക ചുമതല എംഡി ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ്  ഇവിടെ വരുന്നത്ത്
മാസത്തിൽ അഞ്ച് ദിവസം മാത്രം താമസിക്കാൻ 15000 രൂപയുടെ  ആഡoബര ഫ്ലറ്ററാണ് വാടകക്ക്  എടുത്തത്  മില്ലിൽ വന്നു പോകാനും മറ്റും ആയി മാസം മാസം പതിനായിരം രൂപയ്ക്ക് മുകളിൽ യാത്ര ബത്തയു എടുക്കുന്നതായുo  പരാതിയുണ്ട്   എംഡിയുടെ ആർഭാടം ധുർത്ത് വ്യാപക അഴിമതി  എന്നിവയാണ് സ്ഥാപനം അടച്ചുപൂട്ടൽ ഇൽ എത്തിച്ചതെന്ന് ജീവനക്കാർ പറയുന്നു മൂന്നുമാസം വലിയ 30 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നത് അഴിമതിക്കെതിരെ അഴിമതിക്കെതിരെ എതിരെ നടപടി സ്വീകരിക്കണമെന്നും എന്നും എംഡിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജിലൻസ് വ്യവസായ മന്ത്രി ത്രി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ജീവനക്കാരും ഷെയർഹോൾഡേഴ്സ് പരാതി നൽകിയിരുന്നു കൂടാതെ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി കേസും നിലവിലുണ്ട് അതേസമയം ഒരു വർഷത്തിനുള്ളിൽ 1.75 കോടി രൂപ സർക്കാർ ഫണ്ട് നൽകിയിരുന്നു 1997 പ്രവർത്തനം തുടങ്ങിയ  മാൽകോ ടെക്സ് ആദ്യമായാണ് അടച്ചുപൂട്ടുന്നത്

Last Updated : May 11, 2019, 11:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.