മലപ്പുറം: മലബാറിലെ ഹോട്ടലുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന അറേബ്യന്‍ വിഭവമാണ് കുഴിമന്തി. നോമ്പുകാലമായതോടെ കുഴിമന്തി ആരാധകരുടെ എണ്ണവും കൂടിയിരിക്കുകയാണ്. മലയാളികള്‍ക്കിടയില്‍ കുഴിമന്തിക്ക് പ്രചാരം ലഭിച്ചിട്ട് പത്ത് വർഷത്തില്‍ അധികമായെങ്കിലും രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഇന്ന് കുഴിമന്തിയുടെ സ്ഥാനം.
ബസുമതി അരിയും ചിക്കനും മട്ടനുമെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന കുഴിമന്തിയുടെ യഥാര്‍ത്ഥ രുചിക്ക് പിന്നിലെ രഹസ്യം അറേബ്യൻ മസാലക്കൂട്ടാണ്. ചേരുവകളെല്ലാം ചേര്‍ത്ത് കുഴിയിലേക്ക് ഇറക്കി വച്ച്, കനലുകളുടെ സഹായത്താല്‍ വേവിച്ചെടുക്കുന്നതാണ് കുഴിമന്തിയുടെ പാചകരീതി. മസാലയുടെ ആധിക്യമില്ലാത്തതും പെട്ടെന്ന് ദഹനപ്രക്രിയ നടക്കാന്‍ സഹായിക്കുന്നതും കുഴിമന്തിയുടെ മേന്മ വര്‍ധിപ്പിക്കുന്നു. നോമ്പുകാലമായതോടെ വൈകുന്നേരങ്ങളില്‍ കുഴിമന്തിക്ക് വേണ്ടി ഹോട്ടലുകള്‍ക്ക് മുന്നിലുള്ള നീണ്ട വരികള്‍ മലബാറിലെ സ്ഥിരം കാഴ്ചയാണ്.