ETV Bharat / briefs

കേരള മഹിളാ സംഘം ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തി - കേരള മഹിളാ സംഘം

ലൈംഗികാരോപണ വിധയേനായ ചീഫ് ജസ്റ്റിസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് കേരള മഹിളാ സംഘം

കമലാ സദാനന്ദൻ
author img

By

Published : May 15, 2019, 7:25 PM IST

കൊച്ചി: സ്ത്രീ നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യമുയർത്തി, കേരള മഹിളാ സംഘം കൊച്ചിയിൽ ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എറണാകുളം വഞ്ചി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഐജി ഓഫീസിനുമുന്നില്‍ പൊലീസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന യോഗം കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്‍റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

കേരള മഹിളാ സംഘം ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തി

ലൈംഗികാരോപണ വിധയേനായ ചീഫ് ജസ്റ്റിസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും യോഗത്തിൽ കമലാ സദാനന്ദൻ പറഞ്ഞു. കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്‍റ് മല്ലിക സ്റ്റാലിന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്‍റ് രമ ശിവശങ്കരന്‍, ജോയിന്‍റ് സെക്രട്ടറി സജിനി തമ്പി എന്നിവര്‍ യോഗത്തിൽ പ്രസംഗിച്ചു.

Intro:

Body:സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ ഇരയായ സ്ത്രീക്ക് നീതി ഉറപ്പാക്കുക, ആരോപണവിധേയനായ ആയ ചീഫ് ജസ്റ്റിസ് തൽസ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണം നേരിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള മഹിളാ സംഘം കൊച്ചിയിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയത്. സുപ്രീംകോടതി നീതിപാലിക്കണമെന്നാവശ്യപ്പെട്ടു സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഹൈക്കോട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡൻറ് കമലാ സദാനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു.നിയമം സംരക്ഷിക്കേണ്ട കോടതിതന്നെ നിയമത്തിന് വിലകൽപ്പിക്കാത്ത സാഹചര്യമാണുള്ളതെന്ന് അവർ പറഞ്ഞു (ബൈറ്റ്)

ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് തന്നെ പരാതിയിൽ കഴമ്പില്ലെന്ന് വ്യാഖ്യാനിച്ച് പരാതി തള്ളുന്നത് അംഗീകരിക്കാനാവില്ല. സാധാരണ ജനങ്ങളുടെയും സ്ത്രീകളുടെയും അഭയകേന്ദ്രമായ കോടതികൾ തന്നെ ഇത്തരത്തിൽ പെരുമാറിയാൽ എന്തു ചെയ്യുമെന്നും അവർ ചോദിച്ചു . കേരള മഹിളാ സംഘത്തിൻറെ ദേശീയ ഘടകമായ എൻ.എഫ്. എ.ഡബ്ലിയുവിന്റെ നേതൃത്വത്തിൽ ദേശീയ ദേശീയ തലത്തിൽ തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്നും കമലാ സദാനന്ദൻ പറഞ്ഞു.മേനക ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധമാർച്ച് കേരള മഹിളാ സംഘം എറണാകുളം ജില്ലാ പ്രസിഡൻറ് മല്ലികാസ്റ്റാലിൻ സെക്രട്ടറി എസ്. ശ്രീകുമാരി തുടങ്ങിയവർ നേതൃത്വം നൽകി നൽകി.

Etv Bharat
kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.