ETV Bharat / briefs

ചൂർണിക്കരയിലെ വ്യാജരേഖ കേസ്: പ്രതികള്‍ കുറ്റം സമ്മതിച്ചു - fake documents

ഓഫീസിലെ ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ വേളയിലാണ് വ്യാജ രേഖകളിൽ സീൽ പതിച്ചതെന്ന് ചോദ്യം ചെയ്യലിൽ അരുൺ സമ്മതിച്ചു

ചൂർണിക്കരയിലെ വ്യാജരേഖ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു
author img

By

Published : May 11, 2019, 5:40 PM IST

എറണാകുളം: ആലുവ ചൂർണിക്കരയിലെ വ്യാജരേഖ കേസില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് ജീവനക്കാരൻ അരുണ്‍ ഇടനിലക്കാരനായ അബുവിൽ നിന്ന് മുപ്പതിനായിരം രൂപ കൈപ്പറ്റിയാണ്‌ വ്യാജ രേഖകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ സീൽ പതിച്ചതെന്ന് പോലീസിന് മൊഴി നല്‍കി. ഓഫീസിലെ ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ വേളയിലാണ് അരുൺ വ്യാജ രേഖകളിൽ സീൽ പതിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ ഉത്തരവ് അബുവാണ് എഴുതി തയ്യാറാക്കി നൽകിയത്. തിരുവനന്തപുരത്തെ ഡിടിപി സെന്‍ററിൽ വച്ചാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്‍റെ വ്യാജരേഖകൾ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. മുമ്പും ഇരുവരും ചേർന്ന് ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസ് അഴിമതി നിരോധ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി വിജിലൻസ് അന്വേഷണം നടത്തും. ആലുവ ഡിവൈഎസ്പി ഓഫീസിൽ എസ് പി രാഹുൽ ആര്‍ നായരുടെ നേതൃത്വത്തിലാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തത്.

സർക്കാർ ഉദ്യോഗസ്ഥൻ കൂടി ഉൾപ്പെട്ട കേസിൽ അഴിമതിനിരോധന പകരം വിജിലൻസും അന്വേഷണം നടത്തും. ഭൂവുടമ ഹംസ ഒന്നാംപ്രതിയും ഇടനിലക്കാരൻ അബു നാലാം പ്രതിയും അരുൺ കേസിൽ അഞ്ചാം പ്രതിയുമാണ്. അരുണിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശ്രീഭൂതപുരം സ്വദേശിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ അബു ചൂർണിക്കരയിലെ 75 സെന്‍റ് തണ്ണീർത്തടത്തിൽ 25 സെൻറ് സ്ഥലം പുരയിടം ആക്കി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹംസ യിൽ നിന്നും 7 ലക്ഷം രൂപ തട്ടിയെടുത്തത്. തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ റവന്യു മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ പേഴ്സ്ണല്‍ സ്റ്റാഫ് അംഗമായിരുന്ന അരുണിനെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു.

Intro:ചൂർണിക്കര യിലെ ഭൂമി തരം മാറ്റാൻ വ്യാജരേഖ ചമച്ച പോലീസിന് കൂടുതൽ തെളിവ് ലഭിച്ചു.ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് ജീവനക്കാരൻ അരുൺ നാലാംപ്രതി അബുവിൽ നിന്ന് മുപ്പതിനായിരം രൂപ കൈപ്പറ്റിയാണ്‌ വ്യാജ രേഖകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ സീൽ പതിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സർക്കാർ ഉദ്യോഗസ്ഥൻ കൂടി ഉൾപ്പെട്ട കേസിൽ അഴിമതിനിരോധന പകരം വിജിലൻസും അന്വേഷണം നടത്തും.

Body:ആലുവ ചൂർണിക്കര യിലെ 75 സെൻറ് തണ്ണീർത്തടത്തിൽ 25 സെൻറ് സ്ഥലം പുരയിടം ആക്കി നൽകാമെന്ന് വാഗ്ദാനം നൽകിയാണ്, ശ്രീഭൂതപുരം സ്വദേശിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ അബു ഭൂഉടമയായ മതിലകം സ്വദേശി ഹംസ യിൽ നിന്നും 7 ലക്ഷം രൂപ തട്ടിയെടുത്തത് .മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗമായിരുന്ന, ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ ജീവനക്കാരൻ അരുണിന് മുപ്പതിനായിരം രൂപ കൈക്കൂലി നൽകിയാണ് വ്യാജ രേഖകകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ സീൽ പതിച്ചത്. ലാന്ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ ഉത്തരവ് അബുവാണ് എഴുതി തയ്യാറാക്കി നൽകിയത്.ആലുവ ഡിവൈഎസ്പി ഓഫീസിൽ എസ് .പി രാഹുൽ എസ് നായരുടെ നേതൃത്വത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ വേളയിലാണ് അരുൺ വ്യാജ രേഖകളിൽ സീൽ പതിച്ചതെന്ന് ചോദ്യം ചെയ്യലിൽ പോലീസിന് മൊഴി നൽകി. മുമ്പും ഇരുവരും ചേർന്ന് ഇതേ രീതിയിൽ ഒരുമിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഫോർട്ടുകൊച്ചി ആർഡിഒയുടെ ടെ പേരിലുള്ള വ്യാജ ഉത്തരവ് തയ്യാറാക്കിയത് പറവൂരിലെ ഡി.ടി.പി സെന്ററിൽ വെച്ചാണ്.തിരുവനന്തപുരത്തെ ഡിടിപി സെന്ററിൽ വെച്ചാണ് ലാന്ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ വ്യാജരേഖകൾ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസ് അഴിമതി നിരോധ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി വിജിലൻസ് അന്വേഷണം നടത്തും .ഭൂഉടമ ഹംസ ഒന്നാംപ്രതിയും ഇടനിലക്കാരൻ അബു നാലാം പ്രതിയും അരുൺ കേസിൽ അഞ്ചാം പ്രതിയുമാണ് . അറസ്റ്റ് രേഖപ്പെടുത്തിയ അബുവിനെയും അരുണിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.