ETV Bharat / briefs

കിഫ്ബി 29 പദ്ധതികൾക്ക് അംഗീകാരം നല്‍കി

ആയിരം കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്കും അംഗീകാരം നൽകി

കിഫ്ബി
author img

By

Published : Jun 4, 2019, 4:58 PM IST

Updated : Jun 4, 2019, 5:40 PM IST

തിരുവനന്തപുരം: കിഫ്ബി ജനറൽബോഡി യോഗം 1423 കോടി രൂപയുടെ 29 പദ്ധതികൾക്ക് അംഗീകാരം നല്‍കി. മുഖ്യമന്ത്രിയും ധനമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ആയിരം കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്കും അംഗീകാരം നൽകി.

കിഫ്ബി 29 പദ്ധതികൾക്ക് അംഗീകാരം നല്‍കി

കുടിവെള്ള പദ്ധതികളിൽ ഏറ്റവും ചെലവേറിയത് കുട്ടനാട് കുടിവെള്ള പദ്ധതിയാണ്. 289 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. വിതരണ സംവിധാനത്തിനും ജലസംഭരണിക്കുമായാണ് തുക. തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്നനുള്ള ബദൽ സ്രോതസ്സായി 206 കോടി രൂപയും ആലപ്പുഴ കുടിവെള്ള പ്രോജക്ടിന് 211 കോടിയും അനുവദിച്ചിട്ടുണ്ട്.

വലിയ പദ്ധതികൾക്ക് പുറമേ 270 കോടിയുടെ ഹോസ്പിറ്റൽ പ്രോജക്റ്റ്, 80 കോടിയുടെ സ്പോർട്സ് സ്റ്റേഡിയം, 114 കോടിയുടെ റെയിൽവേ ഓവർ ബ്രിഡ്ജ്, എന്നീ പദ്ധതികൾക്കും ജനറൽബോഡി യോഗത്തിൽ അനുമതി നൽകി. കിഫ്ബിയിലൂടെ അവശ്യ തുക മാത്രമാണ് സമാഹരിക്കുന്നതെന്നും ആഭ്യന്തര ബോണ്ടുകൾ അടക്കം പല സ്രോതസ്സുകൾ പണം കണ്ടെത്താൻ ഉപയോഗിക്കുന്നുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

മസാല ബോണ്ടിലൂടെ കിഫ്ബി അക്കൗണ്ടിലേക്ക് 10,000 കോടി രൂപ സമാഹരിച്ചതായും തോമസ് ഐസക് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ ജനങ്ങൾക്ക് അധികഭാരം വരാത്ത രീതിയിലാകും പ്രളയ സെസ് പിരിക്കുന്നത്. വിവിധ വകുപ്പുകൾക്കായി ഇതുവരെ 29,455.71 കോടി രൂപയുടെ 552 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇതുകൂടാതെ വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14,275.17 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ആകെ 43,730.88 കോടിയുടെ പദ്ധതികൾക്കാണ് കിഫ്ബി നിലവിൽ അംഗീകാരം നൽകിയിട്ടുള്ളത്.

Intro:1423 കോടിരൂപയുടെ പദ്ധതികൾക്ക് കിഫ്ബി ജനറൽബോഡി യോഗം അംഗീകാരം നൽകി. കുട്ടനാടൻ കുടിവെള്ള പദ്ധതി അടക്കം ആയിരം കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്കും അംഗീകാരം ലഭിച്ചു. ജനങ്ങൾക്ക് അധികഭാരം വരാത്ത രീതിയിലാകും പ്രളയ സെസ് പിരിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

Body:1423 കോടി രൂപയുടെ 29 പദ്ധതികൾക്കാണ് കിഫ്ബി ജനറൽബോഡി യോഗം അംഗീകാരം നൽകിയത്. ആയിരം കോടി രൂപയുടെ കുടിവെള്ള പദ്ധതിയിൽ കുട്ടനാട് കുടിവെള്ള പദ്ധതിയാണ് ഏറ്റവും വലുത്. 289 കോടി രൂപ പദ്ധതിക്കായി അംഗീകരിച്ചു. വിതരണ സംവിധാനത്തിനും ജലസംഭരണിക്കുമായാണ് തുക. തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്നനുള്ള ബദൽ സ്രോതസ്സായി 206 കോടിയാണ് അംഗീകരിച്ചത്. നെയ്യാറിൽ നിന്നാണ് ആണ് നഗരത്തിലേക്ക് വെള്ളം എത്തിക്കുക. ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി 211 കോടിയുടെ പ്രോജക്ടിന് അംഗീകാരം നൽകി. മേജർ പ്രോജക്റ്റസിനു പുറമേ 270 കോടിയുടെ ഹോസ്പിറ്റൽ പ്രോജക്റ്റ്, 80 കോടിയുടെ സ്പോർട്സ് സ്റ്റേഡിയം, 114 കോടിയുടെ റെയിൽവേ ഓവർ ബ്രിഡ്ജ്, എന്നീ പദ്ധതികൾക്കും യോഗത്തി ൽ അനുമതി നൽകി. കിഫ്ബി വഴി ആവശ്യത്തിനുള്ള തുക മാത്രമാണ് സമാഹരിക്കുന്നതെന്നും ആഭ്യന്തര ബോണ്ടുകൾ അടക്കം പല സ്രോതസ്സുകളിൽ നിന്നാണ് തുക കണ്ടെത്തുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ബൈറ്റ്

മസാല ബോണ്ടിലൂടെ കിഫ്ബിയുടെ അക്കൗണ്ടിൽ 10,000 കോടി രൂപ ഉള്ളതായും തോമസ് ഐസക് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ ജനങ്ങൾക്ക് അധികഭാരം വരാത്ത രീതിയിലാകും പ്രളയള സെസ് പിരിക്കുന്നത്. വിവിധ വകുപ്പുകൾക്കായി ഇതുവരെ 29,455.71 കോടി രൂപയുടെ 552 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇതുകൂടാതെ വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14,275.17 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ആകെ 43,730.88 കോടിയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്.മുഖ്യമന്ത്രിയും ധനമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഇടിവി ഭാരത്
തിരുവനന്തപുരം.

Conclusion:
Last Updated : Jun 4, 2019, 5:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.