ETV Bharat / briefs

ജോസഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ജോസ് കെ മാണി വിഭാഗം

പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ കത്തില്‍ നിര്‍ദേശം

jose
author img

By

Published : Jun 7, 2019, 3:20 PM IST

കോട്ടയം: പി ജെ ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ജോസ് കെ മാണി, എം പി തോമസ് ചാഴിക്കാടന്‍, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ പി ജെ ജോസഫിന് ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ വിമര്‍ശനവുമായി പി ജെ ജോസഫ് രംഗത്തെത്തി. സമവായ നീക്കം പൊളിക്കാന്‍ ശ്രമിക്കുന്നത് ജോസ് കെ മാണി വിഭാഗമാണെന്നും തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ ഇനി യോഗങ്ങള്‍ വിളിക്കൂ എന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. ഗ്രൂപ്പ് പ്രശ്‌നമല്ല പാര്‍ട്ടിയിലുള്ളത്, മറിച്ച് സമവായത്തിന്‍റെ ആളുകളും പിളര്‍പ്പിന്‍റെ ആളുകളും തമ്മിലുള്ള പ്രശ്‌നമാണ്. കെ എം മാണിയുടെ കീഴ്‌വഴക്കങ്ങള്‍ ജോസ് കെ മാണി വിഭാഗം ലംഘിക്കുകയാണെന്നും പി ജെ ജോസഫ് ആരോപിച്ചു. തീരുമാനങ്ങള്‍ ചെറിയ സമിതി ചര്‍ച്ച ചെയ്ത് സംസ്ഥാന കമ്മിറ്റിയില്‍ പാസാക്കുന്നതായിരുന്നു കെ എം മാണിയുടെ കീഴ്‌വഴക്കമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

Intro:Body:

[6/7, 1:55 PM] Subin- Kottayam: പി.ജെ. ജോസഫിനെതിരേ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ജോസ് കെ മാണി, നിയുക്ത എംപി തോമസ് ചാഴിക്കാടന്, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരാണ് കത്തില് ഒപ്പുവച്ചിരിക്കുന്നത്. നിലവില്‍ വര്‍ക്കിംഗ് ചെയര്‍മാനായ പി ജെ ജോസഫിന് ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ വിമര്‍ശനവുമായി പി ജെ ജോസഫ്. സമവായ നീക്കം പൊളിക്കാന്‍ ശ്രമിക്കുന്നത് ജോസ് കെ മാണി വിഭാഗമാണെന്നും തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ ഇനി യോഗങ്ങള്‍ വിളിക്കൂ എന്നും പി ജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. ഗ്രൂപ്പ് പ്രശ്‌നമല്ല പാര്‍ട്ടിയിലുള്ളത്, സമവായത്തിന്റെ ആളുകളും പിളര്‍പ്പിന്റെ ആളുകളും തമ്മിലുള്ള പ്രശ്‌നമാണ്. കെ എം മാണിയുടെ കീഴ്‌വഴക്കങ്ങള്‍ ജോസ് കെ മാണി വിഭാഗം ലംഘിക്കുകയാണെന്നും പി ജെ ജോസഫ് ആരോപിച്ചു. തീരുമാനങ്ങള്‍ ചെറിയ സമിതി ചര്‍ച്ച ചെയ്ത് സംസ്ഥാന കമ്മിറ്റിയില്‍ പാസാക്കുന്നതായിരുന്നു കെ എം മാണിയുടെ കീഴ്‌വഴക്കമെന്നും പി ജെ ജോസഫ് പറഞ്ഞു.

[6/7, 2:28 PM] Subin- Kottayam: കേരളാ കോൺഗ്രസ് പിളർപ്പിലേക്ക്.പി.ജെ ജോസഫിന് എതിരെ ശക്തമായ പ്രതികരണവുമായി ജോസ് പി.ജെ ജോസഫിന്റെ പരമർശം വൃത്തിപരമായി വേദനയുണ്ടാക്കി .കെഎം മാണിയും എന്നെയും അപമാനിക്കുന്നതിന് തുല്യമാണ് പി.ജെ ജോസഫിന്റെ പ്രതികരണം. പി.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിക്കാത്തത് ജനാധിപത്യത്തിൽ ഭയം ഉള്ളതുകൊണ്ട് അണന്നും ജോസ് കെ മാണി പാലിയിൽ പറഞ്ഞു.താൻ ചെയർമാൻ ആകണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല.പിളർപ്പിന് ഭാഗത്തല്ല താൻ നില്കുന്നത് ജോസ് കെ മാണി

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.