ETV Bharat / briefs

മാസ്കില്ലാതെ മേയല്‍, ആടിനെയും അറസ്റ്റ് ചെയ്ത് കാണ്‍പൂര്‍ പൊലീസ്

മാസ്കില്ലാതെ ആടുകള്‍ക്കൊപ്പം യുവാവിനെ കണ്ടതിനെ തുടര്‍ന്നാണ് ആടിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് അന്‍വര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു

goat
goat
author img

By

Published : Jul 27, 2020, 1:52 PM IST

ലക്നൗ: മാസ്കില്ലാതെ മേയാനിറങ്ങിയ ആടിനെ അറസ്റ്റ് ചെയ്ത് കാണ്‍പൂര്‍ പൊലീസ്. ഉത്തര്‍പ്രദേശിലെ ബെകോഗഞ്ച് പ്രദേശത്താണ് ഈ വിചിത്രമായ സംഭവം നടന്നത്. സംഭവം അറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ ഉടമ ആടിനെ വിട്ടുതരണമെന്ന് അപേക്ഷിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആടിനെ ഉടമക്ക് കൈമാറി. ഇത്തരം മൃഗങ്ങളെ ഇനി റോഡില്‍ കറങ്ങാന്‍ വിടരുതെന്ന താക്കീതും ഉടമക്ക് പൊലീസ് നല്‍കി. എന്നാല്‍ മാസ്കില്ലാതെ ആടുകള്‍ക്കൊപ്പം യുവാവിനെ കണ്ടതിനെ തുടര്‍ന്നാണ് ആടിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് അന്‍വര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു. ഉടമ പൊലീസിനെ കണ്ടപ്പോള്‍ ഓടികളഞ്ഞുവെന്നും അതിനാലാണ് ആടിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നും പൊലീസ് അറിയിച്ചു.

ആടിന് മുഖംമൂടി ഇല്ലാത്തതും അറസ്റ്റിന് ഒരു കാരണമായെന്നും പൊലീസുകാരില്‍ ഒരാള്‍ സമ്മതിച്ചു. ആളുകൾ ഇപ്പോൾ അവരുടെ നായ്ക്കളെ മാസ്ക് ധരിപ്പിക്കുന്നുണ്ട്. അതിനാൽ എന്തുകൊണ്ട് ഒരു ആടിന് അത് ആയിക്കൂടെന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചു. വലിയ വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയകള്‍ സംഭവവുമായി ബന്ധപ്പെട്ട തമാശകളാല്‍ നിറയുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.