ETV Bharat / briefs

ഇടുക്കിയില്‍ പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം - അറസ്റ്റ് ചെയ്തു

ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായവർ
author img

By

Published : Apr 26, 2019, 5:05 PM IST

Updated : Apr 26, 2019, 9:13 PM IST

ഇടുക്കി: വണ്ടിപ്പെരിയാറിൽ പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. വണ്ടിപ്പെരിയാർ മൂങ്കലാറിൽ കഞ്ചാവ് വിൽപന നടത്തുന്നു എന്ന രഹസ്യ വിവരം അറിഞ്ഞ് എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തിൽ അടിമാലി, രാജാക്കാട് സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കിയില്‍ പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

അഞ്ചംഗ സംഘമാണ് വാഹന പരിശോധന നടത്തുമ്പോൾ വാഹനത്തിലുണ്ടായിരുന്നത്. പൊലീസിനെ കണ്ടതോടെ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. രാജാക്കാട് സ്വദേശികളായ കൂരി ഷൈൻ എന്നറിയപ്പെടുന്ന ഷൈൻ ജോസഫ്, ജിബിൻ, സജീവ്, സ്റ്റാലിൻ തോമസ്, വിഷ്ണു പെരുമാൾ എന്നിവരാണ് ആക്രമണം നടത്തിയത് .ആക്രമണത്തിനു ശേഷം രണ്ടു പേരെ പൊലീസ് സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയിൽ എടുത്തു. ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പോരെ പിന്നീട് പിടികൂടി. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ജോഷി, എസക്കി, മുത്തു എന്നിവർക്ക് പരിക്കേറ്റു. പ്രതികൾക്കെതിരെ വധശ്രമത്തിനും മാരകായുധം ഉപയോഗിച്ചതിനും, കൈവശം വെച്ചതിനും, എൻഡിപിഎസ് നിയമപ്രകാരവും അടക്കം കേസെടുത്തു.

Intro:വണ്ടിപ്പെരിയാറിൽ പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. വണ്ടിപ്പെരിയാർ മൂങ്കലാറിൽ കഞ്ചാവ് വിൽപന നടത്തുന്നു എന്ന രഹസ്യ വിവരം അറിഞ്ഞു എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത് .അടിമാലി ,രാജാക്കാട് സ്വദേശികളായ നാല് പേർ പൊലീസ് പിടിയിലായി.

Body:വണ്ടിപ്പെരിയാർ മൂങ്കലാർ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിൽ ആണ് പ്രതികളെ കണ്ടെത്താനായത്. അഞ്ചംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. പോലീസിനെ കണ്ടതോടെ പ്രതികൾ ഉദ്യോഗസ്ഥർക്ക് നേരെ വടിവാൾ ,ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. രാജാക്കാട് സ്വദേശികളായ കൂരി ഷൈൻ എന്നറിയപ്പെടുന്ന ഷൈൻ ജോസഫ്, ജിബിൻ ,സജീവ് ,സ്റ്റാലിൻ തോമസ് വിഷ്ണു പെരുമാൾ എന്നിവരാണ് ആക്രമണം നടത്തിയത് .ആക്രമണത്തിനു ശേഷം രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും മറ്റുള്ളവർ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിൽ രണ്ടുപേരെ പിന്നീട് പിടികൂടി .ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ജോഷി എസക്കി മുത്തു എന്നിവർക്ക് പരിക്കേറ്റു.

Conclusion:പ്രതികൾക്കെതിരെ വധശ്രമം മാരകായുധം ഉപയോഗിച്ചതിനും,കൈവശം വെച്ചതിനും , എൻ ഡി പി എസ് നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ETV BHARAT IDUKKI
Last Updated : Apr 26, 2019, 9:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.