ETV Bharat / briefs

പെരുങ്കളിയാട്ടത്തിനെ വരവേല്‍ക്കാന്‍ പാടത്തിറങ്ങി കല്ല്യോട്ട് ഗ്രാമം - kallyott

കളിയാട്ടത്തിനായി നാടാകെ പങ്കുചേര്‍ന്ന് വയലില്‍ വിത്തിറക്കി

paddy
author img

By

Published : Jun 22, 2019, 11:25 PM IST

Updated : Jun 23, 2019, 12:55 AM IST

കാസര്‍കോട്: നൂറ്റാണ്ടുകൾക്ക് ശേഷം വിരുന്നെത്തുന്ന പെരുങ്കളിയാട്ടത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി പെരിയയിലെ കല്ല്യോട്ട് ഗ്രാമം. കളിയാട്ടത്തിനായി നാടാകെ പങ്കുചേര്‍ന്ന് വയലില്‍ വിത്തിറക്കി. ഏഴ്‌ പതിറ്റാണ്ടുകൾക്ക് ശേഷം വിരുന്നെത്തുന്ന പെരുങ്കളിയാട്ടത്തിൽ പങ്കുചേരാനെത്തുന്നവരെ ഇവിടെ വിളയിച്ചെടുത്ത നെല്ല് കുത്തിയാണ് ഊട്ടുക.

പെരുങ്കളിയാട്ടത്തിനെ വരവേല്‍ക്കാന്‍ പാടത്തിറങ്ങി കല്ല്യോട്ട് ഗ്രാമം

ചേറും ചെളിയും ചവിട്ടി പരിചയമില്ലാത്ത പുതുതലമുറ വരെ ഞാറു നടീലിനായി കണ്ടത്തിലിറങ്ങി. ഉത്സവത്തിന് നെല്ലൊരുക്കാൻ ഇളക്കിമറിച്ച വയലേലകളിൽ ഒത്തൊരുമയോടെ അവര്‍ ഞാറ് നട്ടു. കല്യോട്ട് ഭഗവതി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള ഏക്കറ് കണക്കിന് പാടത്താണ് ഞാറു നട്ടത്. ആറ് മാസം കൊണ്ട് കൊയ്ത്ത് നടത്തി ഉത്സവത്തിനുള്ള അരി സംഭരിക്കുകയാണ് ലക്ഷ്യം. പാടത്തിറങ്ങിയവരെല്ലാം പെരുങ്കളിയാട്ടത്തിന്‍റെ കേളി കൊട്ടിനായുള്ള കാത്തിരിപ്പിലാണ്.

നൂറ്റാണ്ടുകൾക്ക് ശേഷം വിരുന്നെത്തുന്ന  പെരുങ്കളിയാട്ടത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കാസര്‍കോട് പെരിയയിലെ കല്ല്യോട്ട് ഗ്രാമം.  കളിയാട്ടത്തിനായി നാടാകെ പങ്കുചേര്‍ന്ന് വയലില്‍ വിത്തിറക്കി. ഇവിടെ വിളയുന്ന നെല്ലുകള്‍ കുത്തിയെടുത്താണ് ആഘോഷത്തിനെത്തുന്നവരെ ഊട്ടുക. 

വി.ഒ
ഹോള്‍ഡ്- ഞാറു നട്ടുകൊണ്ടിരിക്കെ പാട്ടു പാടുന്നത്

പെരുങ്കളിയാട്ടത്തിന്റെ ആരവമാണ് കല്യോട്ട് ഗ്രാമത്തിൽ. ഒരു നാടിന്റെയാകെ ഉത്സവത്തിന് നെല്ലൊരുക്കാൻ  ഇളക്കിമറിച്ച വയലേലകളിൽ ഒത്തൊരുമയോടെ ഞാറുനടൽ.

ഹോൾഡ്
ഏഴു പതിറ്റാണ്ടുകൾക്ക് ശേഷം വിരുന്നെത്തുന്ന പെരുങ്കളിയാട്ടത്തിൽ പങ്കുചേരാനെത്തുന്നവരെ ഇവിടെ വിളയിച്ചെടുത്ത നെല്ല് കുത്തിയാണ് ഊട്ടുക.

ബൈറ്റ്

ചേറും ചെളിയും അറപ്പാണെന്ന് പറയുന്ന പുതുതലമുറ വരെ ഞാറു നടീലിനായി കണ്ടത്തിലിറങ്ങി. കല്യോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഏക്കറ് കണക്കിന് പാടത്താണ് ഞാറു നട്ടത്. ആറ് മാസം കൊണ്ട് കൊയ്ത്ത് നടത്തി ഉത്സവത്തിനുള്ള അരി സംഭരിക്കുകയാണ് ലക്ഷ്യം. പാടത്തിറങ്ങിയവരെല്ലാം പെരുങ്കളിയാട്ടത്തിന്റെ കേളികൊട്ടിനായി കാത്തിരിപ്പിലാണ്...  . 

ഹോള്‍ഡ്

പ്രദീപ് നാരായണന്‍
ഇടിവി ഭാരത് 
കാസര്‍കോട്
Last Updated : Jun 23, 2019, 12:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.