വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്‍റെ വിജയ സാധ്യത കൂടുന്നു. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരായ ലീഡ് ബൈഡൻ പെൻസിൽവാനിയയിൽ നിലനിർത്തി. അലഗെനി കൗണ്ടിയിൽ നിന്നുള്ള വോട്ടുകളുടെ കണക്കുകൾ പുറത്തുവന്നപ്പോള്‍ ട്രംപിനെതിരെ ബൈഡൻ 27,130 വോട്ടുകൾക്ക് മുന്നിലാണ്. 9,288 വോട്ടുകൾ എണ്ണിയപ്പോൾ ബൈഡന് 7,300, ട്രംപിന് 1,875 എന്നിങ്ങനെയാണ് നില.
നെവാഡയിൽ 124,500 ബാലറ്റുകൾ ബാക്കിയുണ്ട്. അതിൽ 58,000 മെയിൽ ബാലറ്റുകളും കണക്കാക്കേണ്ട 66,500 വോട്ടർ രജിസ്ട്രേഷൻ ബാലറ്റുകളും ഉൾപ്പെടുന്നു. കണക്കാക്കേണ്ട ബാലറ്റുകളിൽ 90 ശതമാനവും ക്ലാർക്ക് കൗണ്ടിയിലാണ്.
പല സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, അലാസ്ക, ജോർജിയ, നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവിടങ്ങളില്‍ ഇപ്പോഴും ബാലറ്റുകൾ എണ്ണുകയാണ്. ഈ സംസ്ഥാനങ്ങളിൽ വിജയികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.