സതാംപ്റ്റണ്‍: സതാംപ്റ്റണ്‍ ടെസ്റ്റില്‍ നിന്നും സ്റ്റ്യുവര്‍ട്ട് ബോര്‍ഡിനെ ഒഴിവാക്കിയ തീരുമാനം ശരിയായില്ലെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ നാസിര്‍ ഹുസൈന്‍. ബോര്‍ഡിനെ ഒഴിവാക്കിയത് ടീം മാനേജ്മെന്‍റിന്‍റെ പിഴവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സതാംപ്റ്റണില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍, മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ പേസ് നിരയെ നയിക്കുന്നത്.
ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയതില്‍ വിയോജിപ്പ്: സ്റ്റുവര്‍ട്ട് ബോര്‍ഡ്
അതേസമയം കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ സ്റ്റുവര്‍ട്ട് ബോര്‍ഡിനെ ഒഴിവാക്കുകയും ചെയ്തു. അന്തിമ ഇലവനില്‍ നിന്നും ഒഴിവാക്കിയതിനെ തുടര്‍ന്ന് സ്റ്റുവര്‍ട്ട് ബോര്‍ഡ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിച്ചത് ശ്രദ്ധയില്‍പെട്ടതായും അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്നും നാസിര്‍ ഹുസൈന്‍ പറഞ്ഞു.