മുംബൈ: ഇംഗ്ലീഷ് ഫോര്‍വേഡ് ആദം ലെ ഫോണ്ട്രെ മുംബൈ സിറ്റി എഫ്‌സി വിട്ടു. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മുംബൈക്ക് നേടിക്കൊടുക്കുന്നതില്‍ ഫോണ്ട്രെ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മുംബൈക്ക് വേണ്ടി 23 മത്സരങ്ങളില്‍ നിന്നും 11 ഗോളും ഒരു അസിസ്റ്റുമാണ് ഫോണ്ട്രെയുടെ ബൂട്ടില്‍ നിന്നും പിറന്നത്. ഓഗ്‌ബെച്ചെ, ഹ്യൂഗോ ബൗമോസ് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ സീസണിലെ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ഫോര്‍വേഡാണ് ഇപ്പോള്‍ മുംബൈ വിടുന്നത്.
നേരത്തെ സിഡ്‌നി എഫ്‌സിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തിലാണ് ഫോണ്ട്രെ മുംബൈയുടെ കൂടാരത്തിലെത്തിയത്. നിലവില്‍ സിഡ്‌നി എഫ്‌സിയുമായി രണ്ടര വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയ പശ്ചാത്തലത്തിലാണ് ഫോണ്ട്രെ മുംബൈ വിടുന്നത്. സിഡ്‌നിക്ക് വേണ്ടി 68 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഫോണ്ട്രെ 45 തവണ വല ചലിപ്പിച്ചു.