ETV Bharat / briefs

ഐപിഎല്ലില്‍ കൊഴിഞ്ഞുപോക്ക്; അശ്വിന് പിന്നാലെ സാംപയും റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക്

വ്യക്തിപരമായ കാരണങ്ങളാലാണ് ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം സാംപയും കെയിന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങിയതെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ട്വീറ്റ് ചെയ്‌തു

ഐപിഎല്‍ കൊഴിഞ്ഞുപോക്ക് വാര്‍ത്ത  ആര്‍സിബിക്ക് തിരിച്ചടി വാര്‍ത്ത  ഐപിഎല്‍ അപ്പ്ഡേറ്റ് വാര്‍ത്ത  ipl dropout news  setback for rcb news  ipl update news
ഐപിഎല്‍
author img

By

Published : Apr 26, 2021, 12:24 PM IST

മുംബൈ: ഐപിഎല്ലില്‍ പതിവില്ലാതെ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ നാട്ടിലേക്ക് മടങ്ങുന്നത് തുടരുന്നു. അവസാനമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലാണ് കൊഴിഞ്ഞുപോക്ക്. ആര്‍സിബിയുടെ വിദേശ താരങ്ങളായ ആദം സാംപയും കെയിന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങി. ഓസിസ് താരങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാലാണ് നാട്ടിലേക്ക് തിരിക്കുന്നതെന്ന് ആര്‍സിബി ട്വീറ്റ് ചെയ്‌തു. ഇരുവരുടെയും തീരുമാനത്തെ മാനിക്കുന്നതായും ടീം വ്യക്തമാക്കി. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാകില്ല.

നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ രവി അശ്വിന്‍ ഐപിഎല്ലില്‍ നിന്നും ഇടവേള എടുത്തിരുന്നു. കൊവിഡ് പ്രതിസന്ധി നേരിടുന്ന കുടുംബത്തോടൊപ്പം നില്‍ക്കാനാണ് അശ്വിന്‍ മടങ്ങിയത്. ഇതിനകം അഞ്ച് പേരാണ് ഐപിഎല്‍ പകുതിക്ക് വെച്ച് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ലിയാം ലിവിങ്‌സ്റ്റണും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ജോഷ്‌ ഹോസില്‍വുഡുമാണ് സീസണിന്‍റെ തുടക്കത്തില്‍ സ്വദേശത്തേക്ക് പോയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.