റായ്പൂർ: ഇന്ത്യയുടെ പാരമ്പര്യത്തെയും വിശ്വാസത്തെയും ചേർത്ത്പിടിച്ച് ഓരോ ഇന്ത്യൻ പൗരനേയും സ്വയം പര്യാപ്തമാക്കാൻ ആർഎസ്എസ് സഹായിക്കുമെന്ന് മോഹൻ ഭാഗവത്. മറ്റ് സംസ്ഥാനങ്ങളിലെ ആർഎസ്എസ് ഭാരവാഹികളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തതായി ആർഎസ്എസ് ഭാരവാഹി പ്രാന്ത് പ്രമുഖ് സുരേന്ദ്ര കുമാർ പറഞ്ഞു. രാജ്യത്തെ സ്വയം പര്യാപ്തമാക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും കുടിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് സുരേന്ദ്ര കുമാർ പറഞ്ഞു.