ETV Bharat / briefs

ഇന്ത്യന്‍ പൗരത്വം; ഇപ്പോള്‍ സംസാരിക്കാനില്ലെന്ന് കനേറിയ

വാതുവെപ്പിനെ തുടര്‍ന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ സ്‌പിന്നര്‍ ഡാനിഷ് കനേറിയയും ഭാര്യ ധര്‍മിതയും ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

കനേറിയ വാര്‍ത്ത പിസിബി വാര്‍ത്ത ഐസിസി വാര്‍ത്ത kaneria news pcb news icc news
കനേറിയ
author img

By

Published : Jul 6, 2020, 9:23 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാനാകില്ലെന്ന് വാതുവെപ്പിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആജീവനാന്ത വിലക്ക് നേരിടുന്ന സ്പിന്നര്‍ ഡാനിഷ് കനേറിയ. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കില്‍ നിന്നുള്ള മോചനമാണ് ഇപ്പോള്‍ വേണ്ടത്. പിന്നീട് എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടിലെന്നും അദ്ദേഹം പറഞ്ഞു.

ആജീവനാന്ത വിലക്കുമായി ബന്ധപ്പെട്ട് പാകിസ്ഥന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള തന്‍റെ പോരാട്ടം തുടരുകയാണ്. പാകിസ്ഥാനില്‍ തനിക്ക് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമുണ്ട്. അവര്‍ തന്നെ സ്നേഹിക്കുന്നുണ്ടെന്നും കനേറിയ പറഞ്ഞു. താന്‍ രാജ്യത്തെ വിറ്റെന്ന ആരോപണം ശരിയല്ല. അങ്ങനെ ചെയ്തിട്ടില്ല. ആരില്‍ നിന്നും പണം കൈപറ്റിയിട്ടില്ല. രാജ്യത്തെ വിറ്റ ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവന്നവരും ബോർഡിനെയും രാജ്യത്തെയും ഭരിക്കുന്നവരും ഉണ്ടാകാമെന്നും കനേറിയ പറഞ്ഞു.

അഭിഭാഷകന്‍റെ സഹായത്തോടെ വിലക്ക് നീക്കാന്‍ ഐസിസിയെ സമീപിച്ചിട്ടുണ്ട്. ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഐസിസിക്ക് നിലവില്‍ നിയമങ്ങളില്ല. പക്ഷെ ക്രിക്കറ്റേഴ്‌സ് അപേക്ഷിക്കുന്ന പക്ഷം വിലക്ക് നീക്കാന്‍ ആര്‍ട്ടിക്കിള്‍ ആറ് ഐസിസിക്ക് അധികാരം നല്‍കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഐസിസിക്ക് രണ്ടാഴ്ച മുമ്പ് കത്ത് നല്‍കിയത്. പക്ഷേ ഇതേവരെ മറുപടി ലഭിച്ചിട്ടില്ലെന്നും കനേറിയ പറഞ്ഞു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തന്ന ആഭ്യന്തര ക്രിക്കറ്റില്‍ നിന്നാണ് വിലക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയിട്ടില്ലെന്നും ഡാനിഷ് കനേറിയ പറഞ്ഞു.

ഇതിനകം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപെട്ട് കനേറിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സമീപിച്ചിട്ടുണ്ട്. പക്ഷേ ഇതേവരെ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.