ETV Bharat / briefs

ഇന്ത്യ വിമാനങ്ങളുടെ വിലക്ക് തുടരുമെന്ന് പാകിസ്ഥാന്‍

ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകും

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരാന്‍ പാകിസ്ഥാന്‍
author img

By

Published : May 16, 2019, 8:38 AM IST

ഇസ്ലാമാബാദ്: ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം മുപ്പത് വരെ തുടരുമെന്ന് പാകിസ്ഥാന്‍. ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകും. പാകിസ്ഥാന്‍ പ്രതിരോധ ഉദ്യോഗസ്ഥരും വ്യോമയാന മന്ത്രാലയവും ബുധനാഴ്ച ഇസ്ലാമാബാദില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പാകിസ്ഥാനിലെ പ്രധാന വിമാനത്താവളങ്ങള്‍ക്കെല്ലാം മന്ത്രാലയം നിര്‍ദേശം കൈമാറിയിട്ടുണ്ട്.

Intro:Body:

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരാന്‍ പാകിസ്ഥാന്‍ 

ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് മെയ് മുപ്പത് വരെ തുടരുമെന്ന് പാകിസ്ഥാന്‍. ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനേ ശേഷമെ ഈക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്നും പാകിസ്ഥാന്‍ കൂട്ടിച്ചേര്‍ത്തു. 

പാകിസ്ഥാന്‍ പ്രതിരോധ ഉദ്യോഗസ്ഥരും വ്യോമയാന മന്ത്രാലയവും ബുധനാഴ്ച ഇസ്ലാമാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്. ഇത് സംബന്ധിച്ച് പാകിസ്ഥാനിലെ പ്രധാന വിമാനത്താവളങ്ങള്‍ക്കെല്ലാം നിര്‍ദേശം നല്‍കി. മെയ് മുപ്പതിന് ശേഷം വിലക്കില്‍ മാറ്റം വന്നേക്കാമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.