ETV Bharat / briefs

ഇന്ത്യൻ സേന മൂന്ന് തവണ മിന്നലാക്രമണം നടത്തിയെന്ന് രാജ്നാഥ് സിംഗ് - പുൽവാമ

അതിർത്തി കടന്ന് മൂന്നാമത് നടത്തിയ മിന്നലാക്രമണത്തിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തനാകില്ല. ഉറി ഭീകരാക്രമണത്തിനും ബലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷമാണ് മൂന്നാമത്തെ ആക്രമണമെന്നും രാജ്നാഥ് സിംഗ് വിശദീകരിച്ചു

രാജ്നാഥ് സിംഗ്
author img

By

Published : Mar 9, 2019, 7:16 PM IST

Updated : Mar 9, 2019, 7:31 PM IST

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ ഇന്ത്യൻ സേന അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇതില്‍ രണ്ട് ആക്രമണങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കൂവെന്നും മൂന്നാമത്തതിനെപ്പറ്റി പറയാനാവില്ലെന്നും ആദ്ദേഹം പറഞ്ഞു.

കർണാടകയിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രസ്താവന. 2016 ൽ ഉറി ഭീകരാക്രമണത്തിന് ശേഷംനടത്തിയ മിന്നലാക്രമണവും, പുൽവാമക്ക് തിരിച്ചടിയായി ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണവും സൂചിപ്പിച്ച ശേഷമാണ് മൂന്നാമതൊരു ആക്രമണവും ഇന്ത്യ നടത്തിയതായി രാജ്നാഥ് സിംഗ് അവകാശപ്പെട്ടത്. എന്നാൽ ഇതിന്‍റെ വിവരങ്ങള്‍ വിശദമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ ആരവത്തോടെയാണ് രാജ്നാഥ് സിംഗിന്‍റെ വാക്കുകളെ ജനങ്ങള്‍ സ്വീകരിച്ചത്.

  • #WATCH Union Home Minister Rajnath Singh at a public rally in Mangaluru: Pichle 5 varsho mein, teen baar apni seema ke bahar jaa kar hum logon ne air strike kar kaamyaabi haasil ki hai. Do ki jaankari apko dunga, teesri ki nahi dunga. #Karnataka pic.twitter.com/NZKeJPulrS

    — ANI (@ANI) March 9, 2019 " class="align-text-top noRightClick twitterSection" data=" ">

ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ചോദിക്കുന്ന ഘട്ടത്തിലാണ് മൂന്നാമതും ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് ആഭ്യന്തര മന്ത്രി തന്നെ അവകാശപ്പെട്ടിരിക്കുന്നത്.

Intro:Body:

അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് മൂന്ന് വട്ടം'; അവകാശവാദവുമായി രാജ്നാഥ് സിംഗ്

 ഇന്ത്യന്‍ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. ഇതില്‍ രണ്ട് ആക്രമണങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളുവെന്നും മൂന്നാമത്തതിനെപ്പറ്റി പറയാനാവില്ലെന്നും രാജ്നാഥ്

ബംഗളൂരു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അതിര്‍ത്തി കടന്ന് ഇന്ത്യ മൂന്ന് തവണ ആക്രമണങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യന്‍ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തി.

ഇതില്‍ രണ്ട് ആക്രമണങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളുവെന്നും മൂന്നാമത്തതിനെപ്പറ്റി പറയാനാവില്ലെന്നും കര്‍ണകാടയിലെ റാലിയില്‍ കേന്ദ്ര മന്ത്രി പറഞ്ഞു. തുടര്‍ന്ന് 2016ല്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലകോട്ട് ആക്രമണവും അദ്ദേഹം സൂചിപ്പിച്ചു.

ഫെബ്രുവരി 14ന് നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന ജയ്ഷെ ഇ മുഹമ്മദിന്‍റെ ഭീകരതാവളങ്ങള്‍ തകര്‍ത്തിരുന്നു. 2016ല്‍ ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ ആര്‍മി നിയന്ത്രണ രേഖ കടന്ന് മിന്നലാക്രമണം നടത്തിയത്. കര്‍ണാടകയില്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഇന്ത്യ നടത്തിയ മൂന്നാം ആക്രമണത്തിന്‍റെ കാര്യം സൂചിപ്പിച്ചത് വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്.

രാജനാഥ് സിംഗിന്‍റെ പുതിയ അവകാശവാദത്തിനോട് ഇതിനകം പലരും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ചോദിക്കുന്ന ഘട്ടത്തിലാണ് മൂന്നാമതും ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് ആഭ്യന്തര മന്ത്രി തന്നെ അവകാശപ്പെട്ടിരിക്കുന്നത്.  

Conclusion:
Last Updated : Mar 9, 2019, 7:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.