തിരുവനന്തപുരം: കുട്ടികളുടെ രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് തുടക്കം. കുട്ടികളെ സിനിമ കാണുന്നത് വിലക്കുന്ന പതിവ് രീതിയില്‍ നിന്ന് മാറി, നല്ല ചിത്രങ്ങള്‍ കാണിക്കാനായി നിരവധി രക്ഷിതാക്കളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
6000 ഡെലിഗേറ്റുകൾ ആണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. വർഷംതോറും മേളയുടെ പ്രാധാന്യം കൂടുന്നു എന്നാണ് സംഘാടകരുടെ പ്രതീക്ഷ. എല്ലാ മേഖലയിലും നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം മേളക്ക് ലഭിക്കുന്നുണ്ട്. ആദിവാസി കുട്ടികളും അനാഥാലയങ്ങളിൽ നിന്നുള്ള കുട്ടികളും മേളയില്‍ പങ്കെടുക്കാനെത്തി.
കുട്ടികൾ അണിയിച്ചൊരുക്കിയ ചിത്രങ്ങളും മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. സിനിമ ഗൗരവമുള്ള കലയാണെന്ന് കുട്ടികൾക്കൊപ്പം രക്ഷിതാക്കളും മേളയിലൂടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.