ഐ.എസ്.എല്ലിൽ റെക്കോർഡിട്ട് പൂനെ സിറ്റി താരം ഇയാൻ ഹ്യൂം. സൂപ്പർ ലീഗിന്‍റെ അഞ്ച് സീസണിലും ഗോൾ നേടുന്ന വിദേശ താരമെന്ന റെക്കോർഡാണ് ഹ്യൂം സ്വന്തമാക്കിയത്.
.@Humey_7 became the only foreign player to score a goal in every #HeroISL season till date with his strike against @MumbaiCityFC and deservedly picked up the Hero of the Match award in Pune. #LetsFootball #FanBannaPadega #PUNMUM pic.twitter.com/cXhtOEDMvx
— Indian Super League (@IndSuperLeague) March 2, 2019 " class="align-text-top noRightClick twitterSection" data="
">.@Humey_7 became the only foreign player to score a goal in every #HeroISL season till date with his strike against @MumbaiCityFC and deservedly picked up the Hero of the Match award in Pune. #LetsFootball #FanBannaPadega #PUNMUM pic.twitter.com/cXhtOEDMvx
— Indian Super League (@IndSuperLeague) March 2, 2019.@Humey_7 became the only foreign player to score a goal in every #HeroISL season till date with his strike against @MumbaiCityFC and deservedly picked up the Hero of the Match award in Pune. #LetsFootball #FanBannaPadega #PUNMUM pic.twitter.com/cXhtOEDMvx
— Indian Super League (@IndSuperLeague) March 2, 2019
ഇന്നലെ നടന്ന പൂനെ സിറ്റി-മുംബൈ സിറ്റി മഹാ ഡെർബിയിൽ ഗോൾ നേടിയതോടെയാണ് മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം ഈ നേട്ടം കൈവരിച്ചത്. അഞ്ചു സീസണിലും ഗോൾ നേടുന്ന ഏക വിദേശ താരമാണ് ഹ്യൂം. കേരളാ ബ്ലാസ്റ്റേഴ്സ്, എ.ടി.കെ, പൂനെ സിറ്റി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് ഐ.എസ്.എല്ലിൽ താരം ഗോൾ നേടിയിട്ടുണ്ട്. പൂനെ സിറ്റിക്കായുള്ള ഹ്യൂമിന്റെ ആദ്യ ഐ.എസ്.എൽ ഗോളുകൂടിയായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിനായി രണ്ട് സീസണുകളിൽ 10 ഗോളുകൾ ഹ്യൂം നേടിയിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈയെ പൂനെ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.