ETV Bharat / briefs

റെക്കോഡ് നേട്ടവുമായി ഹിറ്റ്മാന്‍ ധോണിക്കൊപ്പം; 200 ഐപിഎല്‍ കളിച്ച താരം - hitman with record news

200 ഐപിഎല്‍ കളിച്ച നേട്ടമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്കൊപ്പം മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത്.

ഹിറ്റ്മാന് റെക്കോഡ് വാര്‍ത്ത ഐപിഎല്‍ റെക്കോഡ് വാര്‍ത്ത hitman with record news  ipl record news

author img

By

Published : Nov 10, 2020, 8:35 PM IST

ദുബായ്: ഐപിഎല്ലില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ കുറിച്ച് ഹിറ്റ്മാന്‍ രോഹിത് ശര്‍മ. 13ാം സീസണിന്‍റെ കലാശപ്പോരിന് ഇറങ്ങുന്ന രോഹിത് തന്‍റെ കരിയറിലെ 200മത്തെ ഐപിഎല്ലാണ് കളിക്കുന്നത്. ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ തല മഹേന്ദ്ര സിങ് ധോണിയാണ്. മുംബൈയുടെ നായകന്‍ എന്ന നിലയില്‍ ഹിറ്റ്മാന് ഈ റെക്കോഡ് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ്.

മറ്റൊരു ഫൈനലില്‍ കൂടി കളിക്കാന്‍ സാധിച്ചത് മനോഹരമായ അനുഭവമാണെന്ന് രോഹിത് ടോസിന് ശേഷം പ്രതികരിച്ചിരുന്നു. മുംബൈയുടെ ചരിത്രം വിഷയമല്ല. ഇന്ന് പുതിയ മത്സരമാണ്. അതിനാല്‍ തന്നെ ഫൈനലിന്‍റെ സമ്മര്‍ദം വ്യത്യസ്ഥ അനുഭവമാണ്. ഇതിന് മുമ്പും ടീം അംഗങ്ങള്‍ ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ക്ക് ഫൈനലിന്‍റെ സമ്മര്‍ദം എന്താണെന്ന് അറിയാമെന്നും രോഹിത് ശര്‍മ പ്രതികരിച്ചു.

ദുബായില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് അവസാനം വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 87 റണ്‍സെടുത്തു. 31 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യരും 38 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ക്രീസില്‍. മുംബൈക്ക് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് രണ്ടും ജയന്ദ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.